ബീജിങ്:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെനയില്‍ രണ്ടാമത്തെ ബ്രാഞ്ച് തുറക്കുന്നു. ബീജിംഗിനടുത്തുള്ള നഗരമായ ടിയാന്‍ജിനിലാണ് ബാങ്ക്. ആദ്യ ശാഖ ബാങ്ക് ആരംഭിച്ചത് 2006-ലാണ്. ഷാങ്ന്ഘായിയിലാണിത്.
“ടിയാന്‍ജിനിലെ പുതിയ ബ്രാഞ്ചിലൂടെ ചൈനയുടെ വടക്കന്‍ മേഖലയിലെ ആളുകള്‍ക്ക് കൂടുതല്‍ ഇടപാടുകള്‍ക്ക് സൗകര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐയുടെ ഷാങ്ന്‍ഘായ് ബ്രാഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദിനേഷ് ശര്‍മ്മ പറഞ്ഞു. നിലവില്‍ ഈ ബ്രാഞ്ചില്‍നിന്ന് കിഴക്കന്‍ ചൈന പ്രദേശത്തുള്ളവരാണ് ഇടപാടുകള്‍ അധികം നടത്തുന്നത്.
പുതിയ ബ്രാഞ്ച് ഈ മാസം പകുതിയോടെ പ്രവര്‍ത്തനമാരംഭിക്കും. നിലവില്‍ 76 മില്യണ്‍ ഡോളര്‍ മൂലധനമുള്ള ഷാങ്ന്‍ഘായ് ബ്രാഞ്ചിനു പുറമേ ടിയാന്‍ജിനില്‍ 47 ബില്യണ്‍ ഡോളറിന്റെ മൂലധന നിക്ഷേപത്തിനാണ് തീരുമാനം. ഇത്രയും ഭീമമായ തുകയുടെ മുടക്കു മുതല്‍ ചെലവിടുമ്പോള്‍ വലിയ നേട്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍.. അതേസമയം പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നത് ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള സുഗമമായവ്യാപാരബന്ധത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. ടിന്ജിനയില് തന്നെ വേറെ ബാങ്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ടെന്നും ദിനേശ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
എസ്ബിഐയുടെ പുതിയ ശാഖ ടിന്ജിനയില് തുറക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് ചൈനയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ആറിലധികം ബാങ്കുകള്‍ക്ക് ഇത് വെല്ലുവിളിയായി തീരുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: