ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബെയില്‍ വഴിയുള്ള ബാങ്കിടപാടുകള്‍ ശക്തിപ്പെടുന്നു. പ്രതിമാസ കണക്കുള്‍ പരിശോധിച്ചാല്‍ നടക്കുന്ന ഇടപാടുകളുടെ എണ്ണതിലും അതിലൂടെ വിനിമയം ചെയ്യപ്പെടുന്ന തുകയുടെ കാര്യത്തിലും വലിയ വര്‍ദ്ധനയാണുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിക്കുന്ന റിസറവ് ബാങ്ക്, 2012 ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുള്ള 10 മാസം 3.7 കോടി ബാങ്കിടപാടുകള്‍ മൊബെയില്‍ ബാങ്കിംഗ് വഴി നടന്നിട്ടുള്ളതായി പറയുന്നു. ഇതേ കാലയളവില്‍ തൊട്ടു മുമ്പത്തെ വര്‍ഷം നടന്നതിന്റെ അതായത് മൂന്നിരട്ടിയാണിത്.
സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കൂടിയതും ബാങ്കുകള്‍ നടത്തിയിട്ടുള്ള വലിയ പ്രചാരണങ്ങളും ഉപഭോക്തൃ ബോധവല്കരണവും എല്ലാം ഇതിനു സഹായകമായതായി ആര്‍ബിഐ വിലയിരുത്തുന്നു.
ഈ മേഖലയില്‍ എണ്ണത്തിന്റെ കാര്യത്തില്‍ എസ്ബിഐ ഗ്രൂപ്പാണു മുന്നില്‍. ആകെ നടന്ന മൊബെയില്‍ ബാങ്കിടപാടില്‍ 67.4 ശതമാനവും എസ്ബിഐ വഴിയാണ്. തൊട്ടു പിന്നില്‍ സ്വകാര്യ ബാങ്കുകളും വിദേശ ബാങ്കുകളുമാണ്. എന്നാല്‍ വിനിമയം ചെയ്യപ്പെട്ട തുകയുടെ കാര്യത്തില്‍ എസ്ബിഐ പിന്നിലാണ്. എസ്ബിഐയുടെ ആകെ ഉപഭോക്താക്കളില്‍ മൂന്നു ശതമാനം മാത്രമേ മൊബെയില്‍ ബാങ്കിംഗ് നടത്താറുള്ളു. സ്വകാര്യ ബാങ്കായ ഐസിഐസിഐ പറയുന്നത് അവരുടെ 10 മില്യണ്‍ ഉപഭോക്താക്കള്‍ മൊബെയില്‍ ബാങ്കിംഗിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ്.മൊബെയില്‍ ബാങ്കിംഗുവഴി ആളുകള്‍ അധികവും ചെയ്യുന്നത് മൊബെയില്‍ ഫോണ്‍ റീച്ചാര്‍ജിംഗ്, ഡിടിഎച്ച് റീ ചാര്‍ജിംഗ്, സിനിമയ്ക്കും യാത്രയ്ക്കും ടിക്കറ്റ് ബുക്കിംഗ് എന്നിവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: