ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മൂന്നാം പാദ ലാഭത്തില്‍ ഇരട്ടി വര്‍ധനവ്. 2012 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മാരുതിയുടെ അറ്റലാഭം 501.29 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 205.62 കോടി രൂപയായിരുന്നു. എര്‍ട്ടിഗയുടേയും സ്വിഫ്റ്റ് ഡിസയറിന്റേയും വില്പനയിലുണ്ടായ വര്‍ധനവാണ് മാരുതിയുടെ ലാഭം ഉയര്‍ത്തിയത്.
അറ്റ വില്പന 45.57 ശതമാനം ഉയര്‍ന്ന് 10,956.95 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,527.10 കോടി രൂപയായിരുന്നുവെന്നും മാരുതി സുസുക്കിയുടെ പ്രസ്താവനയില്‍ പറയുന്നു. ചെലവ് ചുരുക്കലിന് വേണ്ടി സ്വീകരിച്ച മാര്‍ഗ്ഗങ്ങളും മൂന്നാം പാദ ലാഭം ഉയരാന്‍ സഹായിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
2011 ഡിസംബറില്‍ അവസാനിച്ച കാലയളവില്‍ മാരുതി സുസുക്കിയുടെ അറ്റലാഭത്തില്‍ 63.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വില്പന കുറഞ്ഞതും മനേസര്‍ പ്ലാന്റിലുണ്ടായ പ്രശ്നങ്ങളും രൂപയുടെ മൂല്യശോഷണവുമാണ് ലാഭം ഇടിയാന്‍ പ്രധാന കാരണം. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്പന 3,01,453 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 25.85 ശതമാനം വര്‍ധനവ്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ വില്പന 2,39,528 യൂണിറ്റായിരുന്നു.
ആഭ്യന്തര വിപണിയില്‍ മൂന്നാം പാദത്തില്‍ 2,68,957 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. 26.98 ശതമാനമാണ് വര്‍ധനവ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,11,803 യൂണിറ്റായിരുന്നു. 32,496 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 17.21 ശതമാനം വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 27,725 യൂണിറ്റായിരുന്നു. മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ് 39.86 ശതമാനം ഉയര്‍ന്ന് 10,667.40 കോടി രൂപയിലെത്തി. അസംസ്കൃത വസ്തുക്കള്‍ക്ക് വേണ്ടി കമ്പനി ചെലവാക്കിയത് 8,376.04 കോടി രൂപയായിരുന്നു. 2011 ല്‍ ഇതേ കാലയളവില്‍ ഇത് 5,866.26 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: