വാഷിംഗ്ടണ്‍: 2013 ലെ ആഗോള വളര്‍ച്ചാ അനുമാനം അന്താരാഷ്ട്ര നാണ്യ നിധി കുറച്ചു. യൂറോ മേഖലയിലെ സാമ്പത്തിക മാന്ദ്യവും ജപ്പാനെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയുമാണ് ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന പ്രധാന ഘടകങ്ങള്‍. ഈ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ച 3.5 ശതമാനമായിട്ടാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 3.6 ശതമാനമെന്നാണ് കണക്കാക്കിയിരുന്നത്. യൂറോസോണില്‍ സാമ്പത്തിക രംഗത്ത് ഉണര്‍വ് പ്രകടമാവുകയാണെങ്കില്‍ 2014 ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 4.1 ശതമാനമായിരിക്കുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ച 3.2 ശതമാനമായിരുന്നു.
2010 ലാണ് ആരോഗ്യകരമായിട്ടുള്ള ആഗോള സാമ്പത്തിക വളര്‍ച്ച അവസാനമായി പ്രകടമായത്, നാല് ശതമാനം. ഉത്പാദനം 5.1 ശതമാനമായി വികസിച്ചതാണ് ഇതിന് കാരണം. ധനകാര്യ വിപണിയെ സംബന്ധിച്ച് ശുഭപ്രതീക്ഷ തീരുമാനമാകാത്ത ഒന്നാണെന്ന് ഐഎംഎഫ് മേധാവി ഒലിവീയര് ബ്ലഞ്ചാര്ഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എവിടെയായിരുന്നു എന്നതുമായി താരതമ്യം ചെയ്താല്‍ നഷ്ട സാധ്യത കുറഞ്ഞതായി മനസ്സിലാക്കാം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അമേരിക്കയിലെ കടക്കെണി ഒഴിവാക്കിയെങ്കിലും ഉയര്‍ന്ന പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്ലഞ്ചാര്ഡ് പറഞ്ഞു. ഈ വര്‍ഷം യുഎസ് സാമ്പത്തിക രംഗം രണ്ട് ശതമാനം വികാസം പ്രാപിക്കുമെന്ന് ഐഎംഎഫ് പറഞ്ഞു. 2014 ല്‍ ഇത് മൂന്ന് ശതമാനത്തിലെത്തുമെന്നും വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: