കൊച്ചി: സ്മാര്‍ട്ട് ഫോണുകളുടെ നിരയിലെ പുത്തന്‍ താരം സാംസങ്ങ് ഗാലക്സി ഗ്രാന്‍ഡ് വിപണിയിലെത്തി. 1.2 ജിഗാഹെര്‍ട്സ് പ്രൊസസറുപയോഗിക്കുന്ന ഈ ഫോണ്‍ ജെല്ലിബീന്‍ എന്നറിയപ്പെടുന്ന ആന്‍ഡ്രോയ്ഡ് 4.1.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
തികച്ചും കനംകുറഞ്ഞ ആകര്‍ഷകമായ ഡിസൈനിലെത്തുന്ന ഗാലക്സി ഗ്രാന്ഡിന് 5.0 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ സഹായിക്കുന്ന മള്‍ട്ടി വിന്‍ഡോ സൗകര്യവും ഈ മോഡലിലുണ്ട്. ഒരു നമ്പരിലെത്തുന്ന കോളില്‍ സംസാരിക്കവേതന്നെ രണ്ടാമത്തെ നമ്പരിലെത്തുന്ന കോള്‍ എടുക്കാനും ഈ ഫോണ്‍ അനുവദിക്കും എന്നതാണ് പ്രധാന സവിശേഷത.ഉപയോക്താവ് മുന്നിലുണ്ടെങ്കില്‍ ഫോണ്‍ സ്റ്റാന്റ് ബൈ മോഡിലേക്ക് പോകുന്നതു തടയുന്ന സ്മാര്‍ട്ട് സ്റ്റേ, ഫോണ്‍ എടുത്തു ചെവിക്കടുത്തേക്ക് ഉയര്‍ത്തുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ഡയല് ചെയ്യുന്ന ഡയറക്ട് കോള്‍, ശബ്ദമുപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാവുന്ന എസ് വോയ്സ്, ഫേസ് ആന്റ് വോയിസ് റെക്കഗ്നീഷന്‍ അണ്‍ലോക്ക്, സ്മാര്‍ട്ട് അലര്‍ട്ട്, പോപ്പ് അപ്പ് പ്ലേ തുടങ്ങിയ നിരവധി സവിശേഷതകളുമായാണ് സാംസങ്ങ് ഗാലക്സി ഗ്രാന്‍ഡ് എത്തുന്നത്.
ഫ്ലാഷ് അടക്കമുള്ള 8 മെഗാപിക്സല്‍ കാമറ, 2 മെഗാപിക്സല്‍ ഫ്രണ്ട് കാമറ, 2100 എംഎഎച്ച് ബാറ്ററി, 8 ജിബി ഇന്റേണല്‍ മെമ്മറി (64 ജിബി വരെ ഉയര്‍ത്താവുന്നത്) എന്നിവയുമായി എലഗന്റ് വൈറ്റ്, മെറ്റാലിക് ബ്ലൂ നിറങ്ങളില്‍ എത്തുന്ന സാംസങ്ങ് ഗാലക്സി ഗ്രാന്ഡിന് വില 21,500 രൂപ. പ്രാരംഭ ഓഫറായി സൗജന്യ ഫ്ലാപ് കവറും 8000 രൂപയുടെ ഗാനങ്ങളും സിനിമകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓഫറും 50 ജിബി ഡ്രോപ്ബോക്സ് സ്പേസും ഇതോടൊപ്പം ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: