ചെന്നൈ: വിശ്വരൂപം ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് രണ്ടാഴ്ച്ചത്തെ വിലക്കേര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ നടനും സംവിധായകനുമായ കമലഹാസന് രംഗത്തെത്തി. സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കമലഹാസന്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് കമലഹാസന് അറിയിച്ചു.
കോടികള്‍ മുടക്കി കമലഹാസന് ആദ്യമായി സംവിധാനംചെയ്ത ചിത്രം ഇന്ന് പ്രദര്‍ശിപ്പിക്കാനിരിക്കെയാണ് വിലക്കുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്തെത്തിയത്. സംസ്ഥാനത്തെ മുസ്ലീം സംഘടനകള്‍ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചിരുന്നു. ഇസ്ലാമിനേയും, മുസ്ലീംമിനേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സിനിമ നിര്‍മ്മിച്ചതായാണ് സംഘടനയുടെ ആരോപണം. പ്രദര്‍ശനം തടയാത്ത പക്ഷം ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും ചില സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്നത്തിന്റെ ഗൗരവത്തെക്കുറിച്ച് പോലീസ് ഇന്റലിജന്റ്സും, കേന്ദ്രവും സംസ്ഥാനത്തിന് റിപ്പോര്‍ട്ട് നല്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് രണ്ടാഴ്ച്ചത്തെ വിലക്കേര്‍പ്പെടുത്തിയത്.
അടുത്ത മാസം രണ്ടിന് ചിത്രം ഡിടിഎച്ച് വഴി പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്. അതിനിടെ സ്വകാര്യ സിനിമ കമ്പനി ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇതിന്റെ വിചാരണ ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഭാഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് മുസ്ലീം സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ചിത്രം കാണണമെന്നും അപകീര്‍ത്തികരമായ ഭാഗങ്ങളുണ്ടെങ്കില്‍ അത് കളയാമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടതിന്റ പശ്ചാത്തലത്തില്‍ സംഘടനകള്‍ക്കുവേണ്ടി ജനുവരി 21ന് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ചിത്രം കണ്ട സംഘടനാപ്രതിനിധികള്‍ അപകീര്‍ത്തികരമായ ഭാഗങ്ങളുണ്ടെന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്ന കമലഹാസന് സിനിമ മുസ്ലീം സമുദായത്തിനെതിരാണെന്ന ആരോപണം തന്നെ അമ്പരിപ്പിച്ചെന്നും പറഞ്ഞു. ഈ ആരോപണം തെറ്റാണെന്നും, മുസ്ലീം സമുദായങ്ങള്‍ തന്നെ അനുകൂലിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമലഹാസന്.
ഹിന്ദു മുസ്ലീം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഹാര്‍മണി’ ഇന്ത്യ എന്ന സംഘടനയുടെ ഭാഗമാണ് താനെന്നും കമലഹാസന് പറഞ്ഞു. ഒരു സമൂഹത്തെ താന്‍ അധിക്ഷേപിക്കുന്നുവെന്ന കുറ്റപ്പെടുത്തല്‍ തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതിന് തുല്ല്യമാണെന്നും ഇത്തരത്തിലുള്ള സാംസ്കാരിക ഭീകരവാദം അവസാനിപ്പിക്കണെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: