പറക്കളായി : കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ജനങ്ങളോടുള്ള പ്രതിബദ്ധത എന്താണെന്ന് ഇന്നും തിരിച്ചറിയാതെ അക്രമവും കൊലപാതകവും നടത്തി രാഷ്‌ട്രീയ എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍ പറഞ്ഞു. സ്വര്‍ഗ്ഗീയ ബിജെപി നേതാവ് കെ പി ഭാസ്കരന്‍ ബലിദാനദിനത്തോട് അനുബന്ധിച്ച് പറക്കളായിയില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 540 പാര്‍ലിമെണ്റ്റ് സീറ്റില്‍ കേവലം 79 സീറ്റില്‍ മാത്രം മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക് സിസ്റ്റ് പാര്‍ട്ടി രാജ്യത്ത് തന്നെ അപ്രസക്തമായ പാര്‍ട്ടിയാണെന്ന്അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഗവണ്‍മെണ്റ്റിണ്റ്റെ ജനദ്രോഹ ഭരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ജയ്പൂരില്‍ കോണ്‍ഗ്രസിണ്റ്റെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഷിന്‍ഡെ ബിജെപിക്കും ആര്‍എസ്‌എസ്സിനും എതിരെ നടത്തിയ പ്രസ്താവന. അടുത്ത രാഷ്‌ട്രീയയുഗം ബിജെപിയുടേതാണെന്ന് അദ്ദേഹംതുടര്‍ന്ന് പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി സുകുമാരന്‍ കാലിക്കടവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കൊവ്വല്‍ ദാമദോരന്‍, ജില്ലാ സമിതിയംഗം എസ് കെ കുട്ടന്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഇ കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് പി ഭരതന്‍, സി കുഞ്ഞമ്പു, തമ്പാന്‍ നായര്‍, രോഹിണി കാനത്തില്‍, രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ പി ശ്രീധരന്‍ സ്വാഗതം പറഞ്ഞു. ചേമന്തോട് നിന്നും അയ്യങ്കാവിലേക്ക് പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: