തിരുവനന്തപുരം: തലസ്ഥാനനഗരിയെ നടുക്കി വീണ്ടും വന്‍കവര്‍ച്ച. വ്യവസായിയുടെ വീട്ടില്‍ നിന്നും 135 പവന് കവര്‍ന്നു. തലസ്ഥാനത്തെ പ്രമുഖ ഫാന്സിഷോയായ വെറൈറ്റി ഫാന്‍സി ഉടമ കുന്നുകുഴി മിരാന്‍ഡാ ജംഗ്ഷനില്‍ ജോണ്‍സിയില്‍ ജോണിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. ജോണിന്റെ മരുമകള്‍ ദീപ്തിയുടെയും കുഞ്ഞിന്റെയും സ്വര്‍ണാഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. പട്ടം മരപ്പാലത്തെ വീട്ടില്‍ നിന്നും രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആഡംബരകാറുള്പ്പെടെ 29.72 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തതിന്റെ നടുക്കം മാറുംമുമ്പ് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നടന്ന കവര്‍ച്ച നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ചു.ഇന്നലെ രാവിലെയാണ് വീട്ടുകാര്‍ മോഷണവിവരമറിയുന്നത്. രാത്രി ജോണും ഭാര്യ സ്റ്റെല്ലയും മകള്‍ റെജീനാജോണും മരുമകള്‍ ദീപ്തിയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോണിന്റെ മൂത്തമകന് മില്‍ട്ടണും ഇളയമകന് റെക്സ് ജോണും മൂന്നുദിവസംമുമ്പ് മുംബൈയില്‍ പര്‍ച്ചേസിംഗിനായി പോയിരുന്നു. മില്‍ട്ടണും ഭാര്യ ദീപ്തിയും കുഞ്ഞും വീടിന്റെ മുകള്‍നിലയിലെ ബെഡ്റൂമാണ് സാധാരണ ഉപയോഗിച്ചിരുന്നത്. മില്‍ട്ടണ്‍ ഇല്ലാതിരുന്നതുമാകരമം ദീപ്തിയും കുഞ്ഞും രെജീനാജോണും താഴത്തെ നിലയിലെ ഒരു മുറിയിലും ജോണും ഭാര്യയും മറ്റൊരു മുറിയിലുമായിരുന്നു. രാത്രി ഒരു മണിവരെ ജോണ്‍ പുസ്തകവായനയിലായിരുന്നു. ഈ സമയത്ത് സംശയകരമായി ഒന്നും തോന്നിയിരുന്നില്ലെന്ന് ജോണ്‍ പറയുന്നു. വെളുപ്പിന് 6.30ന് ദീപ്തം എഴുന്നേറ്റ് കുഞ്ഞിന് പാലുകാച്ചാനായി അടുക്കളയിലെത്തിയപ്പോഴാണ് അടുക്കളവാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ടത്. ഇതോടെ പരിഭ്രമിച്ച ദീപ്തി മുകള്‍നിലയിലെ ബെഡ്റൂമില്‍ എത്തിയപ്പോള്‍ കബോര്‍ഡുകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. കബോര്ഡുകള്ക്കുള്ളില് നാല് ബോക്സുകളിലായി സൂക്ഷിച്ച 135 പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മുമ്പ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ അടുത്തകാലത്ത് കുടുംബത്തില്‍ നടന്ന കല്യാണങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടി ലോക്കറില്‍ നിന്നെടുക്കുകയായിരുന്നു. മുകള്‍നിലയിലെ മൂന്ന് ബെഡ്റൂമുകളിലെയും കബോര്‍ഡുകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലായിരുന്നു. എന്നാല്‍ മുകള്‍നിലയിലും താഴത്തെ നിലയിലും ലാപ്ടോപ്പുകള് ഉണ്ടായിരുന്നിട്ടും കവര്‍ച്ച ചെയ്യപ്പെട്ടില്ല. മുകള്‍നിലയില്‍ നിന്നിറങ്ങി അടുക്കളവാതില്‍ വഴി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ആധുനിക സുരക്ഷാസംവിധാനങ്ങള്‍ക്കുള്ള സംവിധാനമുണ്ടായിരുന്നുവെങ്കിലും വീട്ടില്‍ അതൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. വീടിനു മുന്നിലെ കൂട്ടിലെ പട്ടിയെ മയക്കിക്കിടത്തിയാണ് മോഷ്ടാവ് അകത്തുകടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പട്ടിക്കൂടിനുസമീപം ചെറിയ പൊടിഞ്ഞ ബ്രഡിന്റ് കഷണങ്ങള്‍ കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും ഗൗരവത്തിലെടുത്തിരുന്നില്ല. സംഭവമറിഞ്ഞ് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വീട്ടിനുള്ളില്‍ മോഷ്ടാവ് കടന്നതെങ്ങനെയെന്നതിനെപ്പറ്റി പോലീസ് ആദ്യം ആശയക്കുഴപ്പത്തിലായി. അടുക്കളവാതില്വഴിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത് കണ്ടെത്തിയെങ്കിലും വാതിലുകള്‍ പൊളിക്കുകയോ ജനലുകള്‍ പൊളിക്കുകയോ ചെയ്തിരുന്നില്ല. ഇത് ദുരൂഹതയുണര്‍ത്തി. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ വീടിന്റെ പിന്‍വശംവഴി വിന്‍ഡോയുടെ ഗ്രില്‍ അറുത്തുമാറ്റി അകത്തു കടക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അറുത്തുമാറ്റിയ കമ്പികള്‍ പെട്ടെന്ന് കണ്ണില്‍പ്പെടാത്തവിധം താല്‍ക്കാലികമായി ചേര്‍ത്തുവച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ വീടിനുചുറ്റും മണംപിടിച്ചശേഷം മടങ്ങി. പ്രൊഫഷണല്‍ മോഷ്ടാക്കളാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. വീടിനെപ്പറ്റി വ്യക്തമായി അറിയാമായിരുന്ന ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. സിറ്റിപോലീസ് കമ്മീഷണര്‍ പി.വിജയന്, ഡിസിപി മഞ്ജുനാഥ്, കന്റോണ്‍മെന്റ് എസി ഹരിദാസ്, ക്രൈം ഡിറ്റാച്ച്മെന്റ് എസി കെ.ഇ.ബൈജു, മ്യൂസിയം സിഐ മോഹനന്‍നായര്‍, എസ്ഐ ശിവകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വിശദ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: