പോത്തന്‍കോട്: സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളെ സാര്‍ത്ഥകമാക്കുന്ന കര്‍മ്മ പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ് മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലെ കോലിയക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവകേസരി സേവാസമിതി. ഒരു ഗ്രാമത്തെ സമ്പൂര്‍ണ അവയവദാന ഗ്രാമമാക്കാനുള്ള ആദ്യപടിയായി 102 പേര് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നു. നിരാലംബരായ രോഗികള്‍ക്കാണ് അവയവം നല്‍കുക. രണ്ടു പേര് മരണശേഷം തങ്ങളുടെ ശരീരം പൂര്‍ണമായും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കും.സഞ്ജീവനി പദ്ധതി എന്ന് നാമകരണം ചെയ്തിട്ടുള്ള അവയവദാന പദ്ധതി 5 വര്‍ഷം കൊണ്ട് തങ്ങളുടെ ഗ്രാമത്തെ സമ്പൂര്‍ണ അവയവദാന ഗ്രാമമാക്കുമെന്ന് വിവേകാനന്ദന് സാര്‍ദ്ധശതി ആഘോഷവേളയില്‍ ഈ യുവാക്കള്‍ പ്രതിജ്ഞയെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. എസ്. ശിവപ്രസാദ് ഇവര്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റ് നിയമപരമായ സഹായങ്ങളും നല്‍കുന്നത്.കണ്ണ്, വൃക്ക, കരള്‍, പാന്‍ക്രിയാസ്, ഹൃദയം, തുടങ്ങിയ അവയവങ്ങളം, മറ്റ് ശരീര കലകളും ദാനം ചെയ്യാന്‍ മരണശേഷവും മുമ്പും തയ്യാറായിട്ടുള്ളവര്‍ നിരവധിയാണെന്ന് സംഘാടകര്‍ അറിയിച്ചു. 10 പൂര്‍ണ കുടുംബങ്ങള്‍ സമ്പൂര്‍ണ അവയവദാനത്തിന് സമ്മത പത്രം നല്‍കിയിട്ടുണ്ട്. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹനന്, കോലിയക്കോട് നിവാസിയും കെഎസ്ആര്‍ടിസി ജീവനക്കാരനുമായ എം. മുരളീധരന്‍നായര്‍ എന്നിവരാണ് ശരീരം ദാനം ചെയ്യുന്നത്.പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച സര്‍ജറി പ്രൊഫ. ഡോ. പത്മാലയന്‍ നിര്‍വ്വഹിച്ചു. 102 പേര് ഒപ്പിട്ട സമ്മത പത്രം ഡോ. ശിവപ്രസാദിനുവേണ്ടി എസ്. അനീഷ്കുമാര്‍ ഡോ. പത്മാലയനില് നിന്നു സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: