ലണ്ടന്‍: പണം കൊണ്ട് തനിക്ക് യാതൊരു പ്രയോജനവുമില്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഒരു പരിധിവരെ മാത്രമാണു പണം തനിക്ക് പ്രയോജനപ്പെടുന്നത്. സംഘടന രൂപീകരിക്കുകയും അതുവഴി പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നിടത്താണു പണത്തിന്റെ പ്രയോജനമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ പങ്കാളിയായിരിക്കുകയാണ് ബില്‍ ഗേറ്റ്സ്.
6500 കോടി ഡോളര്‍ ആസ്തിയുള്ള ബില്‍ഗേറ്റ്സ് 2800 കോടി ഡോളറാണു പോളിയോ നിര്‍മാര്‍ജന പരിപാടിക്കായി നല്‍കുന്നത്. ഇതില്‍ 800 കോടി ആഗോള തലത്തില്‍ ആരോഗ്യരംഗത്തെ ക്ഷേമപ്രവര്ത്തികള്ക്കായി വിനിയോഗിക്കും. നൈജീരിയ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ പോളിയോ കാണപ്പെടുന്നു. പോളിയോ വാസിനേഷനെ രഹസ്യമായ വന്ധ്യകരണമായിട്ടാണു ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് കാണുന്നത്. അവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്മാറില്ലെന്നും ഗേറ്റ്സ് പറഞ്ഞു.
1990 അഞ്ച് വയസിനു താഴെയുള്ള 12 മില്യണ്‍ കുട്ടികളാണു പോളിയോ നല്കാത്തതിനാല് മരണമടഞ്ഞത്. ഇപ്പോള്‍ ഇത് പ്രതിദിനം19000ആയി വര്‍ധിച്ചു. പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലൂടെ മരണനിരക്ക് ഇല്ലാതാക്കുമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കായി അടുത്ത ആറ് വര്‍ഷത്തേക്ക് 1.8ബില്ല്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: