കാസര്‍കോട് : ഡ്രെയിനേജ് സംവിധാനത്തിലെ അപാകത കാസര്‍കോട് നഗരസഭാ പരിധിയിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നു. നഗരത്തിലെ മലിനജലം ഒഴുക്കി വിടാന്‍ നിര്‍മ്മിച്ച ഡ്രെയിനേജ് പകുതിയോളം ഭാഗം കോണ്‍ ക്രീറ്റ് ചെയ്തിട്ടില്ല. ഇതുമൂലം ഓവുചാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ കിണറുകളിലേക്ക് മലിനജലം ആഴ്ന്നിറങ്ങുന്നതിനാല്‍ വീട്ടുമുറ്റത്തെ കിണര്‍ പോലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. കൂദൂറ് ബങ്കരക്കുന്ന് വയല്‍ ഭാഗത്താണ് സ്ഥിതി രൂക്ഷമായിട്ടുള്ളത്. മലിനജലം പുറന്തള്ളാന്‍ രണ്ട് ഡ്രെയിനേജുകളാണ് നഗരത്തില്‍ ഉള്ളത്. പുതിയ ബസ്സ്റ്റാണ്റ്റ,് എം ജി റോഡ് എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഡ്രെയിനേജുകള്‍ കറന്തക്കാട്ട് വച്ച് യോജിച്ച് അടുക്കത്ത് വയല്‍ വില്ലേജില്‍പ്പെട്ട കല്മാഡിതോടിലേക്ക് നീളുന്നതാണ് നഗരസഭയുടെ ഡ്രെയിനേജ് സംവിധാനം. ഏഴുകിലോ മീറ്ററോളം വരുന്ന ഈ ഓവുചാല്‍ ബീരന്ത് വയല്‍, താളിപ്പടപ്പ്, കുദൂറ് , ബങ്കരത്ത് എന്നീ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓവുചാല്‍ കടന്നുപോകുന്ന പ്രദേശങ്ങള്ക്കിരുവശത്തുമായി നിരവധി വീടുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഓവുചാലിലെ മലിനജലം ആഴ്ന്നിറങ്ങി നിരവധി കിണറുകള്‍ മലിനപ്പെടുകയും ചെയ്തു. സ്വന്തം കിണറില്‍ നിന്നു കുടിക്കാനോ കുളിക്കാനോ പോലും കഴിയാത്ത ദുരിതാവസ്ഥയിലാണ് അമ്പതില്‍പ്പരം കുടുംബങ്ങള്‍. വെള്ളം ദുര്‍ഗന്ധം വമിപ്പിക്കുന്നതായും ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും വീട്ടുകാര്‍ പറയുന്നു. നിരവധി തവണ നഗരസഭാധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നും ഇവര്‍ രോഷാകുലരാകുന്നു. ഓവുചാല്‍ കോണ്‍ക്രീറ്റ് ചെയ്ത പ്രദേശങ്ങളിലെ വീട്ടുകാരും പരാതിയുമായി രംഗത്തെത്തിയിരുന്നു. കോണ്‍ ക്രീറ്റ് പൊട്ടി മലിനജലം ഇറങ്ങി ഏതാനും കുടുംബങ്ങളുടെ കിണറുകള്‍ നശിച്ചുപോയിരുന്നു. ഹെല്‍ത്ത് സൂപ്പര്‍ വൈസറോട് സ്ഥലം സന്ദര് ശിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു. ഡ്രെയിനേജ് സംവിധാനം അപര്യാപ്തമാണെന്നും വലി യ പൈപ്പുകളില്‍കൂടി മലിനജലം പുറത്തേക്കെടുക്കുന്ന സീവേജ് സംവിധാനം നിര്‍മ്മിക്കണമെന്നും നഗരസഭയില്‍ നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. ഭീമമായ തുക ആവശ്യമായി വരുമെന്നതിനാല്‍ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ ഉപയോഗിച്ചാണ് മറ്റ് നഗരസഭകളില്‍ ഇത് നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ നിരവധി പദ്ധതികള്‍ നഗരസഭയ്ക്ക് മുന്നിലെത്തിയിട്ടും പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. നഗരസഭയുടെ തികഞ്ഞ അലംഭാവം കുടിവെള്ള ക്ഷാമം ഏറെ അനുഭവിക്കുന്ന നാട്ടുകാര്‍ക്ക് മറ്റൊരു പ്രഹരമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: