ഈരാറ്റുപേട്ട: കാലത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്ന് കേരളാ ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍പിള്ള അഭിപ്രായപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷന് സംഘടിപ്പിച്ച കലാലയ ജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തില്‍ ഉത്തമ പൗരന്മാരാകാനും വഞ്ചിതരാകാതിരിക്കാനും വിദ്യാര്‍ത്ഥിനികള്‍ സ്വയംതിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മീഷന് അംഗം ജെ. പ്രമീളദേവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.എ. മുഹമ്മദ് ഹാഷിം മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍മാരായ വി.എം. സിറാജ്, സി.എം. മുഹമ്മദ്, ഷൈല സലിം, ജമീല അബ്ദുള്‍ റഹ്മാന്, നദീറ അബ്ദുള്‍ ഖാദര്‍, സഫിയ അഷ്റഫ്, അഡ്വ: വി.പി. നാസര്‍, കെ.എം. ബഷീര്‍, സലിം കിണറ്റിന്മൂട്ടില്, പി.എം. അബ്ദുള്‍ സമദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: