കാസര്‍കോട്: വാര്‍ഡനെ അക്രമിച്ച് കാസര്‍കോട് സബ്ജയിലില്‍ നിന്ന് തടവ് ചാടിയ റിമാണ്റ്റ് പ്രതികളില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഹൊസബെട്ടുവിലെ മുഹമ്മദ് റഷീദിനെ(32)യാണ് ഇന്നലെ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുമ്പള ആരിക്കാടിയിലെ ക്വാര്‍ട്ടേഴ്സില്‍ ഭാര്യയെ സന്ദര്‍ശിച്ച് മടങ്ങവെയാണ് റഷീദ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്റ്റ് ചെയ്തു. കഴിഞ്ഞ നവംബര്‍ 20ന് പുലര്‍ച്ചെയാണ് സബ് ജയിലില്‍ നിന്ന് നാലുപ്രതികള്‍ വാര്‍ഡനെ ആക്രമിച്ച് രക്ഷപ്പെട്ടത്. സംഭവദിവസം വൈകുന്നേരത്തോടെ പ്രതികളിലൊരാളായ മുഹമ്മദ് ഇഖ്ബാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്ത് ദിവസത്തിനുശേഷം മുള്ളേരിയയിലെ വനത്തില്‍ നടത്തിയ തിരച്ചിലില്‍ രാജേഷും പോലീസ് പിടിയിലായി. തടവുചാടിയശേഷം ഏതാനും ദിവസം റഷീദ് തന്നോടൊപ്പമുണ്ടായിരുന്നതായി രാജേഷ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. നാട്ടുകാരുടെ പൂര്‍ണപിന്തണയും ഇക്കാര്യത്തില്‍ പോലീസിന് ലഭിച്ചു. ഒടുവില്‍ റഷീദ് മുള്ളേരിയയില്‍ നിന്നും സ്ഥലം വിടുകയും രാജേഷ് പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് മംഗലാപുരത്തേക്ക് കടന്ന റഷീദ് കുറച്ചുനാള്‍ അവിടം കേന്ദ്രമാക്കി. ജില്ലയുടെ അതിര്‍ത്തി എന്നതിനാല്‍ മംഗലാപുരവും പോലീസിണ്റ്റെ സൂക്ഷമ നിരീക്ഷണത്തിലാവുകയും കര്‍ണാടക പോലീസിണ്റ്റെ സഹായം തേടുകയും ചെയ്തിരുന്നു. മംഗലാപുരത്ത് തുടരുന്നതിലെ അപകടം തിരിച്ചറിഞ്ഞ റഷീദ് മുംബൈയിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തോളമായി ഇയാള്‍ മുംബൈയിലായിരുന്നു. ഇടിനിടയിലാണ് തിങ്കളാഴ്ച രാത്രി അരിക്കാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ റഷീദ് എത്തിയത്. രഹസ്യ വിവരം ലഭിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സിഐ സുനില്‍കുമാറിണ്റ്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ റഷീദ് ശ്രമം നടത്തിയെങ്കിലും പോലീസ് പരജയപ്പെടുത്തി. തടവുചാട്ടം ആസൂത്രണം ചെയ്ത ചാരായക്കേസിലെ പ്രതിയായ തെക്കന്‍ രാജനാണ് ഇനി പിടിയിലാകാനുള്ളത്. സംഭവത്തിനുശേഷം ഐജി കാസര്‍കോട് സന്ദര്‍ശിക്കുകയും സബ് ജയിലിലെ തടവുകാരെ കണ്ണൂറ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: