ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ പ്രതിയുടെ മാതാവ് രംഗത്ത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ മാതാവാണ് രംഗത്തെത്തിയിരിക്കുന്നത്. കേസിലെ ആറാംപ്രതിയാണ് ഇയാള്‍. കുറ്റം തെളിഞ്ഞാല്‍ കടുത്തശിക്ഷ തന്നെ നല്‍കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം മുമ്പ് നാടുവിട്ടുപോയതാണ് പ്രതി എന്നാല്‍ ഇയാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ നടുക്കം ബന്ധുക്കളെ വിട്ടുമാറിയിട്ടിട്ടില്ല.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇയാള്‍. ആറ് മക്കളില്‍ ഏറ്റവും മൂത്തമകനാണ് പ്രതി. 11-ാം വയസ്സില്‍ വീട്ടുകാരോട് പിണങ്ങി പിന്നീട് അമ്മാവനോടൊപ്പം ജോലി അന്വേഷിച്ച് ദല്‍ഹിയിലെത്തുന്നത്. ആദ്യം വഴിവക്കിലെ സാധനങ്ങള്‍ പെറുക്കി വിറ്റാണ് ജീവിച്ചത്. പിന്നീട് ബസിലെ ക്ലീനര്‍ കണ്ടക്ടര്‍ ജോലിയില്‍ വരെയെത്തി.17 കാരനായ പെണ്‍കുട്ടിയോട് വളരെ ക്രൂരമായി പെരുമാറിയത് ഇയാളാണെന്നും താന്‍ അബോധാവസ്ഥയിലായിരുന്നപ്പോഴും തന്നെ ഇയാള്‍ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി മരണമൊഴി നല്‍കിയിരുന്നു. 17 വയസ്സുള്ള ഇയാള്‍ ജുവനെയില്‍ ജസ്റ്റിസിന്റെ കീഴിലാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: