മഥുര: അതിര്‍ത്തിയില്‍ പാക്ക് സൈനികര്‍ തലവെട്ടിമാറ്റിയ ഇന്ത്യന്‍ സൈനികന് ലാന്‍സ്നായിക് ഹോംരാജിന്റെ അമ്മയും ഭാര്യയും അനുഷ്ഠിച്ചു വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പാക്കിസ്ഥാന് സൈനികര്‍ ലാന്‍സ് നായിക് ഹോംരാജിന്റെ തലവെട്ടിമാറ്റിയ ശേഷം മൃതദേഹം വികൃതമാതമാക്കുകയും ചെയ്തിരുന്നു. ലാന്സ്നായികിന്റെ മൃതദേഹം മാത്രമെ ബന്ധുക്കള്‍ക്ക് കിട്ടിയിരുന്നുള്ള അദ്ദേഹത്തിന്റെ തല കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹോംരാജിന്റെ വെട്ടിമാറ്റപ്പെട്ട തല വീണ്ടെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇയാളുടെ ഭാര്യ ധര്മ്മാവതിയും അമ്മ മീന ദേവിയും നിരാഹാരം അനുഷ്ഠിച്ചിരുന്നത്. സംഭവത്തിന് ശേഷം ഹോംരാജിന്റെ തലയില്ലാത്ത ഉടല്നേരത്തെ സംസ്ക്കരിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും നിരാഹാരം ആരംഭിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.
കരസേനാമേധാവി ജനറല്‍ ബിക്രം സിംഗ് കുടുംബാംഗങ്ങളെ സന്ദര്ശിക്കണമെന്ന്ആവശ്യപ്പെട്ടാണ് ഇവര്‍ നിരാഹാരം നടത്തിയത്. അഞ്ചാം ദിവസത്തില്‍ എത്തിയതോടെ ഇരുവരുടെയും ആരോഗ്യനില മോശമായി.ഭാര്യയുടെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ഡോക്ടര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി ഡോക്ടര്‍ അറിയിച്ചു. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാക്കളായ സുഷമസ്വരാജ്, രാജ്നാഥ് സിംഗ് എന്നിവരും ഹേംരാജ് സിംഗിന്റെ മഥുരയിലെ വീട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ സ്ഥലം എംപി ജയന്ത് ചൗധരി നിരാഹാരം അവസാനിപ്പിക്കാന്‍ സൈനികന്റെ ഭാര്യയോടും അമ്മയോടും അഭ്യര്‍ത്ഥിച്ചെങ്കിലും ഇരുവരും തയ്യാറായില്ല. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ് ഹോംരാജ്
അതേസമയം ഹേംരാജ് സിംഗിന്റെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കുമെന്ന് കരസേനാമേധാവി ജനറല്‍ ബിക്രം സിംഗ് അറിയിച്ചു. മഥുരയിലെ വീട്ടിലെത്തി ബന്ധുക്കളെകാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: