ചേര്‍ത്തല: മികച്ച ഗാനരചനയ്ക്കുള്ള ഓസ്കര് നോമിനേഷന് ലഭിച്ച ബോംബെ ജയശ്രീയുടെ താരാട്ടുപാട്ട് ഇരയിമ്മന്‍ തമ്പി രചിച്ച പ്രസിദ്ധമായ ഓമനത്തിങ്കള്‍ക്കിടാവോ എന്ന താരാട്ടുപാട്ടിന്റെ വരികള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തതാണെന്ന് പരാതിയുയരുന്നു. ഇരയിമ്മന്‍ തമ്പി സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ബോംബെ ജയശ്രീക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി ട്രസ്റ്റ് ചെയര്മാന് എന്‍.കൃഷ്ണവര്‍മയും സെക്രട്ടറി എന്‍.രുഗ്മിണിഭായി തമ്പുരാട്ടിയും പറഞ്ഞു. ആങ്ങ്ലി സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലെ തമിഴ് ഗാനം രചിച്ചതിനാണ് ജയശ്രീക്ക് ഓസ്കര് നോമിനേഷന് ലഭിച്ചത്. ഇതിന്റെ സംഗീത സംവിധായകന് മൈക്കിള്‍ ഡാനയ്ക്കും നോമിനേഷന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: