തിരുവനന്തപുരം: ഭീമാ ജ്വല്ലറി പൊതുജനങ്ങള്‍ക്കായി ‘ജനകീയം’എന്നപേരില്‍ വിപുലമായ ആഭരണശേഖരവുമായി തിരുവനന്തപുരത്ത് തങ്ങളുടെ രണ്ടാമത് ഷോറൂം ആരംഭിക്കുന്നു. എസ്എല്‍ തിയറ്ററിന് എതിര്‍വശത്തുള്ള എലങ്കത്ത് കോംപ്ലക്സില്‍ തുടങ്ങുന്ന ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം നാളെ രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യും.
ഗുണമേന്മയും വിശ്വാസ്യതയും തങ്ങളുടെ ആഭരണങ്ങളുടെ പര്യായമാക്കിയ ഭീമ, പൊതുജനങ്ങളുടെ ആഭരണസങ്കല്പ്പങ്ങള്ക്കും അഭിരുചിക്കും ഇണങ്ങുന്ന നൂതന ഡിസൈനുകളിലും ഫാഷനിലുമുള്ള ആഭരണ വിസ്മയമാണ് ‘ജനകീയം’ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിവാഹാഭരണങ്ങളുടെ അതിവിശാലമായ ശേഖരം, ഏതവസരത്തിലും അണിയാന്‍ അനുയോജ്യമായ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ തുടങ്ങി 916, ബിഐഎസ് ഗുണ നിലവാരമുള്ള സ്വര്‍ണാഭരണങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ ആകര്‍ഷക വിലകളില്‍ ലഭ്യമാകുന്നു എന്നതാണ് ‘ജനകീയം’ ജ്വല്ലറി കളക്ഷന്റെ സവിശേഷത. കൂടാതെ ഇതുവരെ അനുഭവിച്ചറിയാത്ത ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നാളെ മുതല്‍ 30വരെ ‘ജനോത്സവം’ എന്നപേരില്‍ വിപുലമായ ഉദ്ഘാടന ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഭീജ ജ്വല്ലറിയുടെ പുതിയ ഷോറൂമില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ലഭിക്കുന്നതാണ്. നാളെ രാവിലെ 11.45ന് സിനിമാതാരം ഫഹദ് ഫാസില്‍ റിബണ്‍ മുറിക്കും. വെഡ്ഡിംഗ് ഗ്യാലറി റീമ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്യും. ആദ്യവില്‍പ്പന മേയര്‍ കെ.ചന്ദ്രികയും ബുള്ളിയന്‍ വിഭാഗത്തിന്റെ ഉദ്ഘാടനം വി.ശിവന്‍കുട്ടി എംഎല്‍എയും സില്‍വര്‍ വിഭാഗത്തിന്റെ ഉദ്ഘാടനം കെ.മുരളീധരന് എംഎല്‍എയും നിര്‍വഹിക്കും. മുന്‍കേന്ദ്ര സഹമന്ത്രി ഒ.രാജഗോപാല്‍, മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള എന്നിവര്‍ ഭദ്രദീപം തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: