കാസര്‍കോട്: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഒളിവില്‍ പോയി. ൧൯൯൯-ല്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തുവെന്ന കുറ്റിക്കോല്‍ കളക്കരയിലെ യുവതിയുടെ പരാതിയില്‍ കാസര്‍കോട് സ്പെഷല്‍ മൊബൈല്‍ സ്ക്വാഡും വനിതാ കമ്മീഷനും കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍ കുറ്റിക്കോല്‍ സിപിഎം ലോക്കല്‍ സെക്രട്ടറി എം.ആര്.സുകുമാരന്‍ ഒളിവില്‍ പോയത്. മുമ്പ് പാര്‍ട്ടിതലത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍ സുകുമാരന്‍ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് യുവതി പരാതി നല്കാന് കാരണമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: