കൊച്ചി: ഞെട്ടിക്കുന്ന വിവാദങ്ങളില്‍ മുങ്ങിക്കുളിച്ച കൊച്ചി-മുസിരിസ് ബിനാലെ വന്‍സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണം സര്‍ക്കാരിന്റെ കൂടുതല്‍ പണം തട്ടാനുളള പുതിയ അടവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിനാലെ വന്‍സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാഹ്യസഹായം ഉണ്ടായില്ലെങ്കില്‍ ഈ മാസം മധ്യത്തോടെ പരിപാടിക്ക് തിരശീല ഇടേണ്ടിവരുമെന്നുമുള്ള സംഘാടകരുടെ പ്രചാരണം മറ്റൊരു വിവാദമായി മാറുകയാണ്. സംസ്ഥാനസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും കോടികള്‍ പിടുങ്ങാനുള്ള വേറിട്ട നീക്കമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിനാലെക്ക് വേണ്ടി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തരപ്പെടുത്തിയത് കൂടാതെ സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്‍തുക സമാഹരിച്ചിട്ടുള്ളതായി സൂചനയുണ്ട്. അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ കൊച്ചി ബിനാലെക്ക് ഭീകരതയുടെ മുദ്ര കൂടി ചാര്‍ത്തപ്പെട്ടതോടെ ജനശ്രദ്ധ തിരിക്കാനുള്ള പുതിയ തന്ത്രമാണ് സാമ്പത്തിക പ്രതിസന്ധി വാദമെന്നും സംശയിക്കുന്നു. ബിനാലെ സംഘാടകരുടെ പുതിയ വാദം ശുദ്ധഅസംബന്ധമാണെന്ന നിലപാടുമായി ബിനാലെ വിരുദ്ധരും രംഗത്തെത്തിയിട്ടുണ്ട്. ബിനാലെക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കരുതെന്ന് സര്‍ക്കാരിന് നിയമോപദേശം കിട്ടിയതായി മണത്തറിഞ്ഞ സംഘാടകര്‍ പുതിയ അടവ് പയറ്റുകയാണെന്നാണ് ബിനാലെ വിരുദ്ധ സാംസ്ക്കാരിക സമിതി പ്രവര്‍ത്തകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: