ന്യൂദല്‍ഹി: തങ്ങളെ വകവരുത്തുക എന്നതായിരുന്നു ബസിലെ അക്രമികളുടെ ലക്ഷ്യമെന്ന് ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത്. ഒരു ദേശീയ ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് സുഹൃത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് ചാര്‍ജ്ജായി 20 രൂപ വാങ്ങിയതിനാല്‍ അക്രമികളെക്കുറിച്ച് സംശയം തോന്നിയില്ല. ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിയേറ്റ തനിക്ക് ബോധം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു എന്ന് പറയണമെന്ന് പോലീസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നതായും പെണ്‍കുട്ടിയുടെ സുഹൃത്ത് വ്യക്തമാക്കി. എന്തൊക്കെയാണ് താന്‍ അതിജീവിച്ചതെന്ന് തനിക്ക് വിശദീകരിക്കാനാകില്ലെന്നും ആശുപത്രിയിലെത്തിയ തനിക്കും പെണ്‍കുട്ടിക്കും പുതയ്ക്കാന്‍ ഒരു വസ്ത്രം നല്കാന് പോലും ആരും തയ്യാറായില്ലെന്നും സുഹൃത്ത് പറഞ്ഞു. റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട തങ്ങള്‍ ഓട്ടോക്കാരുടെ സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. മെഴുകുതിരി കത്തിച്ചതുകൊണ്ട് ആളുകളുടെ മനസ്ഥിതി മാറില്ലെന്നും സഹായം ആവശ്യപ്പെടുമ്പോള്‍ അവരെ സഹായിക്കുകയാണ് വേണ്ടതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്ത് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: