കോട്ടയം: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപത്തെ സംബന്ധിച്ച് എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ അഞ്ച് അംഗ വനിതാ ഐപിഎസ്സുകാരടങ്ങുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ ജോലിസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതി കിട്ടിയിട്ടില്ല. എന്നാലും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നിജസ്ഥിതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കുന്നത്. സൂര്യനെല്ലിക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളില്‍ നിന്നും ആഭ്യന്തരമന്ത്രി ഒഴിഞ്ഞു മാറി. ഒരു സമുദായത്തിന്റെ മാത്രം ആളായി തന്നെ ബ്രാന്റു ചെയ്യേണ്ടെന്നും തനിക്ക് മന്ത്രി പദവി ലഭിച്ചത് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: