കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം ഏര്‍പ്പെടുത്തിയ വേദാന്തരത്നം പുരസ്കാരത്തിന് പ്രൊഫ. ആര്. വാസുദേവന്‍ പോറ്റി അര്‍ഹനായി. വേദാന്തശാസ്ത്രവിഷയങ്ങള് വഴി കേരളീയസമൂഹത്തില്‍ ധര്മ്മശാസ്ത്രപ്രചരണം ചെയ്യുന്ന പണ്ഡിതന് വര്‍ഷംതോറും അദ്വൈതാശ്രമം നല്‍കിവരുന്ന പുരസ്കാരമാണ് വേദാന്തരത്നം.
വര്‍ക്കല ശിവഗിരി ബ്രഹ്മവിദ്യാലയം ഉള്‍പ്പെടെ അനേകം വിദ്യാകേന്ദ്രങ്ങളില്‍ ആചാര്യസ്ഥാനത്തിരുന്നുകൊണ്ട് വേദാന്തശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച പ്രൊഫ. ആര്. വാസുദേവന്‍ പോറ്റി ഇന്നു ജീവിച്ചിരിക്കുന്ന സംസ്കൃത വൈയാകരണന്മാരില് പ്രഥമഗണനീയനാണ്.
സ്വാമി വിവിക്താനന്ദ സരസ്വതി പി. പരമേശ്വരന്, പ്രൊഫ. ഡോ. കെ.എം. പ്രിയദര്ശന് ലാല്‍ എന്നിവരടങ്ങുന്ന പുരസ്കാര നിര്‍ണ്ണയസമിതിയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.
20,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 12ന് വൈകിട്ട് കോഴിക്കോട് മുതലക്കുളം മൈതാനത്ത് വെച്ച് നടക്കുന്ന ചിദാനന്ദ പുരി സ്വാമികളുടെ ധര്‍മ്മപ്രഭാഷണ പരമ്പര ഉദ്ഘാടന ചടങ്ങില്‍വെച്ച് പുരസ്കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: