കോഴിക്കോട്: കോഴിക്കോട്ടെ അപ്പാര്‍ട്ടുമെന്റ് പെണ്‍വാണിഭകേസില്‍ ശോഭാജോണിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അന്വേഷണസംഘം ശോഭാജോണിനെ ഹാജരാക്കിയത്.
അപ്പാര്‍ട്ട്മെന്റ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ടു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചു പെണ്‍വാണിഭം നടത്തിയതിന്റെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നായിരുന്നു എ.സി.പി. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ കേസ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റ് എം.ആര്. ശശി പ്രതിയെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
അപ്പാര്‍ട്ട്മെന്റ് പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായ റീനാജോസഫിന്റേ മകളെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണു ശോഭാജോണിന്റെ എറണാകുളത്തെ ഫ്ലാറ്റില്‍ രണ്ടു പേര് പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കേസില്‍ മാത്രമാണിപ്പോള്‍ ശോഭാജോണിനെ പ്രതിയാക്കിയിട്ടുള്ളത്. വാരാപ്പുഴ പെണ്‍വാണിഭ കേസില്‍ ജാമ്യത്തിലിറിങ്ങിയ ശേഷം മുങ്ങിയ ശോഭാജോണിനെ വാരാപ്പുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് പറവൂര്‍ നോര്‍ത്ത് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മജിസ്ട്രേറ്റിന്റെ അനുമതിയോടെ കോഴിക്കോടു നിന്നുള്ള പോലീസ് സംഘവും അന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: