നെയ്യാറ്റിന്‍കര: അനതിവിദൂര ഭാവിയില്‍ ഭാരതം ലോകത്തെ നയിക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് കെ.സി.കണ്ണന്. ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ല പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപനപൊതുസമ്മേളന്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ത്യാഗത്തിനാണ് മൂല്യം. ഭാരത്തിന്റെ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ആര്‍ക്കും അനീതിയും അഴിമതിയും ചെയ്യാന്‍ കഴിയില്ല. സംഘത്തിന്റെ പദ്ധതി ഹിന്ദുത്വമാണ്. അതിന്റെ അടിസ്ഥാനം വേദങ്ങളാണ്. അഥവാ ചിരന്തനമായ സത്യമാണ്. ഇന്നുകാണുന്ന മാനസിക വൈകല്യങ്ങളെക്കുറിച്ച് നാം ചിന്തിക്കണം. കൂട്ടുകുടുംബങ്ങളുടെ കാലഘട്ടത്തില്‍ പ്രതിസന്ധികളെ പരിഹരിക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നു. കുടുംബങ്ങളില്‍ മൂല്യബോധംവളര്ത്തുന്ന പദ്ധതികള്‍ ഉണ്ടായിരുന്നു. അതിനാല്‍ അവന് മനുഷ്യനായി വളര്‍ന്നു. ലോകത്തെ നയിക്കുന്നത് ഇന്ന് മദ്യമാണ്. അതിന്റെ വിപത്തുകള്‍ നമുക്ക് കാണാന്‍ കഴിയും. ഇന്ന് ഈശ്വരചിന്ത ഇല്ലാതെ ഭൗതികസുഖങ്ങളില് മാത്രം ജീവിക്കുന്ന അവസ്ഥയാണ്. ഇത് കാണിക്കുന്നത് വ്യക്തിയും സമൂഹവും മാറേണ്ടതിന്റെ ആവശ്യകതയാണ്.
പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് പാശ്ചാത്യ സംസ്കാരം. ഇതാണ് അഴിമതിയിലേക്ക് നയിക്കുന്നത്. ലോകത്തെ പരിവര്‍ത്തിപ്പിക്കാന്‍ ഉത്തമവ്യക്തികല് വേണം. ശരീര മനോബുദ്ധികളില്‍ മാറ്റം വരുത്താന്‍ പ്രശിക്ഷണം വേണം. ഇതാണ് ശാഖകളില്‍ നടക്കുന്നത്. ആരോഗ്യം, സമര്‍പ്പണഭാവം, ചിന്താശക്തി, ചാരിത്യശുദ്ധി, ചരിത്രബോധം, നിര്‍ഭയത്വം, ദേശസ്നേഹം, ധര്‍മ്മനിഷ്ഠ എന്നിവയെല്ലാം നേടിയെടുക്കാന്‍ ഒരു പദ്ധതി വേണം. ഇതാണ് സംഘം വിഭാവനം ചെയ്യുന്നത്.
ജ്ഞാനവിജ്ഞാനത്തിന്റെ ദീപശിഖയുമായിട്ടാണ് ഭാരതത്തിന്റെ മഹാത്മക്കള്‍ കടല്‍കടന്ന് പോയിട്ടുള്ളത്. ലോകത്തിന്റെ ഹൃദയം കീഴടക്കിക്കൊണ്ടാണ് അവര്‍ മടങ്ങിയത്. വിദേശീയരുടെ സംസ്കാരം നശിപ്പിച്ച് അവരെ നമ്മുടെ കീഴില്ക്കൊണ്ടുവരുവാന് മഹാത്മാക്കള്‍ ശ്രമിച്ചില്ല. ഭാരതത്തിനുനേരെ നടന്ന അക്രമങ്ങളെ നാം നേരിട്ടിട്ടുണ്ട്. ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നവര്‍ ചരിത്രം പഠിക്കണം എന്ന് കെ.സി.കണ്ണന് പറഞ്ഞു.
ഡോ.സജീവ് അധ്യക്ഷത വഹിച്ചു. വര്‍ഗ്ഗ് അധികാരി ജി.വി.അശോകന്, ജില്ലാസംഘചാലക് കെ.അരവിന്ദാക്ഷന്, സംഭാഗ് കാര്യവാഹ് പ്രസാദ്ബാബു, വിഭാഗ് പ്രചാരക് വിനോദ്, വിഭാഗ് പ്രചാര്‍പ്രമുഖ് സുധാകരന്, സ്വാഗതസംഘം ജില്ലാ അധ്യക്ഷന്‍ ശിവശങ്കരന്‍പിള്ള, വര്‍ഗ് കാര്യവാഹ് ആര്.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: