ന്യൂദല്‍ഹി: ദല്‍ഹി പെണ്‍കുട്ടി രാജ്യത്തിന്റെ ധീരപുത്രിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. ഇന്ത്യന്‍ യുവത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകമാണ് അവള്. ജീവനുവേണ്ടിയും അന്തസ്സിന് വേണ്ടിയും അന്തിമനിമിഷം വരെ പൊരുതിയ പെണ്‍കുട്ടി അസാമാന്യ ധൈര്യമുള്ളവളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 23 വയസുമാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയുടെ ദൗര്‍ഭാഗ്യത്തില്‍ അങ്ങേയറ്റം വിഷമിക്കുന്നതായും അവളുടെ ജീവത്യാഗം വ്യഥാവിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: