തിരുവനന്തപുരം: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ അനുശോചിച്ച് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ. വിവിധ സ്ത്രീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്.
പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രകടനവും നടത്തും. ടി.എന്‍ സീമ എംപി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊച്ചിയിലും വൈകുന്നേരം വിവിധ സംഘടനകള്‍ പ്രതിഷേധത്തിന് തയാറെടുക്കുന്നുണ്ട്.
ഫേയ്സ്ബുക്ക് കൂട്ടായ്മകളുടെയും ചില സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധത്തിന് കളമൊരുക്കുന്നത്. ഇതിന് മുന്നോടിയായി മാനഭംഗക്കാര്‍ക്കെതിരെ അണിനിരക്കുകയെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മറൈന്‍ ഡ്രൈവില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഫേയ്സ്ബുക്കില്‍ വ്യാപകപ്രചരണവും നടക്കുന്നുണ്ട്. സര്‍ക്കാരിനെയും കോടതികളെയും നിശിതമായി വിമര്‍ശിച്ചിരിക്കുന്ന പോസ്റ്ററുകളാണ് പലയിടത്തും പതിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: