തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയാകുന്ന സംഭവങ്ങളും സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളും വര്‍ധിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് എങ്ങനെ അഭിമാനത്തോടെ അധികാരത്തില്‍ തുടരാന്‍ കഴിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ചോദിച്ചു.
ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. വി.എസ്. ഈ അടുത്ത സമയത്തായി മൂന്ന് പെണ്‍കുട്ടികളാണ് രാജ്യത്ത് അപമാനിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ച കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വി.എസ്. വ്യക്തമായ മറുപടി പറഞ്ഞില്ല. തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: