കോട്ടയം: യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസ് പുനഃരന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സി പിഎം എംഎല്‍എമാരായ ജെയിംസ് മാത്യു, കെ കെ നാരായണന്, ടി വി രാജേഷ്, എ.സി.കൃഷ്ണന് മുന്‍ എംഎല്‍എ, വി ജയരാജന് എന്നിവര്‍ക്കെതിരെ ഐ പി സി 353, 506, കേരളാ പോലീസ് ആക്ട് 118, 119, 120 പ്രകാരം കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്നം യുവജവവേദി സംസ്ഥന പ്രസിഡന്റ് കെ വി ഹരിദാസ്, കേരളാ ഗവര്‍ണ്ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, നിയമസഭാ സ്പീക്കര്‍, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഗവ. ചീഫ് വിപ്പ് എന്നിവര്‍ക്ക് പരാതി നല്കി.
ഭീഷണിപ്പെടുത്തിയും പാര്‍ട്ടി മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചും അന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിയും അന്വേഷണം അട്ടിമറിക്കാനാണ് എം എല്‍ എ മാര്‍ ശ്രമിക്കുന്നത്. സാധാരണ പൗരന് ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ കേസ്സെടുക്കുമ്പോള്‍ നീതിന്യായ വ്യവസ്ഥയോട് നീതിപുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന എം എല്‍ എ മാര്‍ ചെയ്യുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
അന്വേഷണം ആരംഭിച്ചപ്പോള്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ പാര്‍ട്ടി മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാന്‍ ഈ എംഎല്‍എ മാര്‍ ശ്രമിക്കുകയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കുന്നതായും പരാതിയില്‍ പറയുന്നു. സമൂഹത്തിന് മാതൃകയാകേണ്ട ഉന്നതരായ നേതാക്കന്മാരും നിയമനിര്‍മ്മാണ സഭയിലെ ഉത്തരവാദിത്വപ്പെട്ട അംഗങ്ങളുമാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. ഇത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: