ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 136-ാമതു മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ ഒരുക്കങ്ങളായി. ജനുവരി 1ന് രാവിലെ 6ന് പ്രഭാതഭേരി, 8മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം, എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ സ്വാഗതവും വിശദീകരണവും നടത്തും. തുടര്‍ന്ന് പ്രമേയം അവതരണം. വൈകിട്ട് 3 മുതല്‍ ത്രിവേണി സംഗമം. കര്‍ണ്ണാട്ടിക്-ഹിന്ദുസ്ഥാനി-വെസ്റ്റേണ്‍ മ്യൂസിക്കില്‍ ഫ്യൂഷന്‍ തൃശൂര്‍ അനന്തപത്മനാഭന് വീണ നയിക്കും. 6മുതല്‍ ഗാനസന്ധ്യ ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണിമേനോന് നയിക്കും.
9മുതല്‍ മേജര്‍സെറ്റ് കഥകളി, ജനുവരി 2ന് രാവിലെ പ്രഭാതഭേരി, ഭക്തിഗാനാലാപം, 7.30മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 8ന് സംഗീതസദസ്സ്. 10.30ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് മന്നം ജയന്തി സമ്മേളനം കേന്ദ്രപ്രതിരോധ വകുപ്പുമന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന്, കേന്ദ്രതൊഴില്‍ വകുപ്പു സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, സി.എഫ്.തോമസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ.വി.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: