കൊച്ചി: പെരിയാറില്‍ മുങ്ങിമരിച്ച അഞ്ച് എന്‍സിസി കേഡറ്റുകളുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലെത്തിച്ചു. കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തില്‍നിന്നും ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ വായുസേനയുടെ പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്ക് കൊണ്ടുപോയത്.
അഞ്ച് എന്‍സിസി ഓഫീസര്‍മാര്‍ മൃതദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദക്ഷിണ നാവിക കമാന്റ് മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി, എന്‍സിസി ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ പി.എസ്.ഭല്ല എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് വേണ്ടിയും മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മലയാറ്റൂര്‍ മുളങ്കുഴി മഹാഗണിത്തോട്ടത്തോട് ചേര്‍ന്ന് പെരിയാറില്‍ ബുധനാഴ്ചയാണ് കേഡറ്റുകള്‍ മുങ്ങി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: