കോട്ടയം: ടെസിലിന് വൈദ്യുതി ഇളവ് അനുവദിച്ചത് നിയമപ്രകാരമല്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. ചിങ്ങവനം ടെസില്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് നിയമസഭയില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ട് ആറ് ദിവസമായി. ഇതുവരെ മറുപടി നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.ചെയ്തത് ശരിയാണെന്ന് തോന്നുന്നുവെങ്കില്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
ഉമ്മന്‍ചാണ്ടിക്കൊപ്പം ജലവിഭവ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വൈദ്യുതി ഇളവ് അനുവദിച്ചതില്‍ പങ്കുണ്ടായിരുന്നു. എന്നാല്‍ താന്‍ ഒന്നുമറിഞ്ഞില്ലെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. അന്നത്തെ യു ഡി എഫ് മുഖ്യമന്ത്രിക്കും ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്.
യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ സ്വര്‍ണ താക്കോലിട്ട് ടെസില്‍ തുറക്കുമെന്ന വാദ്ഗാനം നല്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ അധികാരത്തിലെത്തിയപ്പോള്‍ കമ്പനി പലര്‍ക്കും വില്‍ക്കാനാണ് ഒത്താശ ചെയ്യുന്നത്.
ടെസിലിനുവേണ്ടി എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്നും വി എസ്. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: