കോട്ടയം: മഹത്തായ സംസ്കാരങ്ങളെ ലോകത്തിന് സമ്മാനിച്ച ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താന്‍ യുവാക്കള്‍ വിവേകാനന്ദനെ പഠിക്കണമെന്ന് കേസരി മുഖ്യപത്രാധിപര്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി സംഘടിപ്പിച്ച സദ്ഗമയ ത്രിദിന പ്രഭാഷ പരമ്പരയുടെ ആദ്യ ദിവസമായ ഇന്നലെ തിരുനക്കര പോലീസ് സ്റ്റേഷന് മൈതാനിയില്‍ ആധുനിക ഭാരതം കാതോര്‍ക്കുന്നു വിവേകാനന്ദനെ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജെ. നന്ദകുമാര്‍. സ്വന്തം സംസ്കാരത്തെ തിരിച്ചറിയാനാകാത്ത ഭരണകര്‍ത്താക്കല്‍ പാശ്ചാത്യന്റെ മുമ്പില്‍ തലകുമ്പിട്ടു ഔദാര്യം സ്വീകരിക്കുകയാണ്. ഇത്തരം നേതാക്കള്‍ നാടുഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് വഴിനടക്കാന്‍ കഴിയാതെ വരുന്നതായി അദ്ദേഹം പറഞ്ഞു. ഭാരത്തെ അറിയൂ, ഭാരതത്തെ ആദരിക്കൂ, ഭാരതമായി തീരു എന്നാണ് സ്വാമി വിവേകാനന്ദന് ആഹ്വാനം ചെയ്തത്. ഭാരതീയ സംസ്കാരത്തിന്റെ നേട്ടങ്ങളില്‍ അഭിമാനം കൊണ്ട സ്വാമി വിവേകാനന്ദന് അതിന്റെ കോട്ടങ്ങളെ അതി നിശിതമായി വിമര്‍ശിച്ചിരുന്നതായും ജെ. നന്ദകുമാര്‍ പറഞ്ഞു. വാഴൂര്‍ എന്‍എസ്എസ് കോളേജ് പ്രൊഫ. ഡോ. എസ്.വി. പ്രദീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി അംഗം ആര്. ജയകുമാര്‍ സ്വാഗതവും പി. രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: