കാഞ്ഞങ്ങാട് : ദുരന്തത്തില്‍ വിറങ്ങലിച്ച് നാട്. നാലുദിവസത്തിനിടെ രണ്ടാമതും ദുരന്തഭൂമിയായി പൂച്ചക്കാട്. ഇന്നലെ പൂച്ചക്കാട് സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടം അക്ഷരാര്‍ത്ഥത്തില്‍ നാടിനെ നടുക്കി. ഏറെ വൈകിയും ദുരന്ത വാര്‍ത്തകള്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. അജാനൂറ്‍ കടപ്പുറത്തെ ‘രോഹിണി നിലയം’ ദുരന്തത്തിണ്റ്റെ പ്രതീകമായി മാറി. ബേക്കലില്‍ ബന്ധുവിണ്റ്റെ വിവാഹാഘോഷചടങ്ങില് പങ്കെടുക്കാന്‍ പോകവെയാണ് പിഞ്ചുകുഞ്ഞുങ്ങളുള്പ്പെടെയുള്ളവരെ മരണം തട്ടിയെടുത്തത്. ഓട്ടോ ഡ്രൈവര്‍ രതീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മറ്റുള്ളവര്‍ മരിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയുമാണ്. അപകട വിവരമറിഞ്ഞ് നിരവധിയാളുകള്‍ ആശുപത്രിയിലേക്കും അജാനൂറ്‍ കടപ്പുറത്തെ രോഹിണീ നിയലത്തിലേക്കും ഒഴുകിയെത്തി. രതീഷ് ഒഴികെ മരിച്ച മറ്റുള്ളവരെ തിരിച്ചറിയാന്‍ ഏറെ വൈകി. ഓട്ടോയില്‍ എത്രപേരുണ്ടായിരുന്നെന്നതിനെക്കുറിച്ചും പരിക്കേറ്റവരെക്കുറിച്ചും ആദ്യം കൃത്യമായ അറിവും ഉണ്ടായിരുന്നില്ല. മാണിക്കോത്ത് മഡിയനില്‍ വെല്‍ഡിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രതീഷ് അപൂര്‍വ്വമായേ ഓട്ടോ ഓടിക്കാറുള്ളൂ. അജാനൂറ്‍ കുറുംബ ഭഗവതി ക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന രതീഷിണ്റ്റെ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. മത്സ്യത്തൊഴില്‍ നടത്തി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന കുടുംബത്തിണ്റ്റെ പ്രതീക്ഷയുമായിരുന്നു രതീഷ്. എതാനും മാസങ്ങള്‍ക്കുമുമ്പാണ് രതീഷ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്.
ദുരന്തഭൂമിയായി പൂച്ചക്കാട്
നാലുദിവസത്തിനിടെയുണ്ടായ രണ്ട് അപകടങ്ങളില്‍ പൂച്ചക്കാട് പൊലിഞ്ഞ് അഞ്ച് ജീവനുകള്‍. ൨൩ന് ഞായറാഴ്ച നടന്ന ദുരന്തത്തിണ്റ്റെ ഞെട്ടല്‍ മാറും മുന്‍പേയാണ് ഇന്നലെ നാലുപേരുടെ ജീവനെടുത്ത അപകടത്തിനു പൂച്ചക്കാട് വേദിയായത്. കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മുട്ടുന്തലയിലെ ജൗഹറിനാണ് കഴിഞ്ഞ ഞായറാഴ്ച ജീവന് നഷ്ടപ്പെട്ടത്. പരിക്കേറ്റ സുഹൃത്ത് ഹാരിസ് മംഗലാപുരം സ്വകാര്യാശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ബസിണ്റ്റെ അമിതവേഗതയാണ് ഇന്നലെ നടന്ന അപകടത്തിനു കാരണമായി ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്. അതിവേഗതയില്‍ വരികയായിരുന്ന ഷഹനാസ് ബസ് മറ്റൊരു വാഹനത്തെ അശ്രദ്ധമായി മറികടക്കുന്നതിനിടയില്‍ എതിരെ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസിണ്റ്റെ മുന്‍ഭാഗത്ത് കുടുങ്ങിയ ഓട്ടോറിക്ഷയെ അല്‍പ്പദൂരം ബസ് വലിച്ചുകൊണ്ട് പോവുകയും ചെയ്തു. ബസിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ബസ്സ് തല്ലിത്തകര്‍ത്തു. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉച്ചക്ക് ശേഷം രാത്രി വൈകിയും ചന്ദ്രഗിരി റൂട്ടില്‍ ബസ് സര്‍വ്വീസ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: