ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണ സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ വിധവയെന്ന് അവകാശപ്പെട്ട യുവതിക്ക് നല്കിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റി. ശ്രീപെരുമ്പത്തൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ക്ലര്‍ക്കിനെയാണ് കാഞ്ചീപുരം ജില്ലാ ഭരണകൂടം സ്ഥലംമാറ്റിയത്.
മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് ഹൈദരാബാദ് സ്വദേശിനിയായ സബീന്‍ ഫിര്ദൗസിന് നല്‍കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് കാഞ്ചീപുരം ജില്ല അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. സബ് രജിസ്ട്രാര്‍ ഓഫീസിലെ റെക്കോഡ് ക്ലര്‍ക്കായ ബി.നടരാജനെയാണ് സ്ഥലം മാറ്റിയത്.
കാഞ്ചീപുരം ജില്ലാ കളക്ട്രേറ്റിലെ റവന്യു ഉദ്യോഗസ്ഥന് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: