പള്ളുരുത്തി: നഗരസഭയുടെ സ്ഥലം കയ്യേറി കപ്പേളനിര്മ്മിച്ചിടത്ത് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കാന്‍ ശ്രമം. ഹിന്ദുസംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജനപ്രതിനിധികള്‍ വിട്ടുനിന്നു.
തോപ്പുംപടി പട്ടേല്‍ മാര്‍ക്കറ്റ് റോഡിലാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കയ്യേറി ഒരു വിഭാഗം കപ്പേളനിര്മ്മിച്ച് ആരാധനതുടങ്ങിയത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പരാതികള്‍ നല്‍കിയെങ്കിലും കപ്പേള നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. തോപ്പുംപടി പ്രധാന റോഡിനു അരികിലായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം ബോധപൂര്‍വ്വം ഒരു വിഭാഗം അനധികൃതമായി കയ്യേറിയത്. ക്രിസ്തുമസിനുതലേന്ന് കപ്പേളക്കുസമീപം വെച്ച് ക്രിസ്തുമസ് ആഘോഷപരിപാടികള്‍ കേന്ദ്ര പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്യുമെന്നും നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു.എംഎല്‍എ ഡോമനിക്ക് പ്രസന്റേഷന്, മേയര്‍ ടോണി ചമ്മണി, നഗരസംഭാംഗം തമ്പി സുബ്രഹ്മണ്യം എന്നിവരും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവരെയെല്ലാം നേരില്‍കണ്ട് പ്രദേശത്തെ ഹിന്ദുക്കളുടെ വികാരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ജനപ്രതിനിധികള്‍ വന്നാല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നതിനും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ഒടുവില്‍ വിശിഷ്ടവ്യക്തികള്‍ മുഴുവന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. എംഎല്‍എയും നഗരസഭാ മേയറും അന്യായമായി കയ്യേറിയ സ്ഥലം ഒഴിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാളിതുവരെയായി നടപടികളൊന്നും ആയില്ലെന്ന് ഹിന്ദുഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. ജനുവരി ആദ്യവാരം മുതല്‍ നഗരസഭയുടെ സ്ഥലം മോചിപ്പിക്കുന്നതിനായി പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുവാനും വിവിധ ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: