ന്യൂദല്‍ഹി: ഏറെനാളത്തെ കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കെപിസിസിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് രമേശ്ചെന്നിത്തല ഉള്‍പ്പെടെ 69 പേരുടെ ജംബോപട്ടികയാണ് സംഘടനാചുമതലയുള്ള ജനറല്‍സെക്രട്ടറി ജനാര്ദനന് ദ്വിവേദി പ്രഖ്യാപിച്ചത്. പ്രസിഡന്റിന് പുറമെ നാല് വൈസ്പ്രസിഡന്റുമാരും ട്രഷററും 21 ജനറല്‍സെക്രട്ടറിമാരും 42 സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പുതിയ കമ്മറ്റി. നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് ഡിസിസികള്‍ ഏഴ് വീതം എ-ഐ ഗ്രൂപ്പുകള്‍ പങ്കിട്ടെടുത്തു. തര്‍ക്കത്തിലായിരുന്ന കണ്ണൂര്‍ ഐ-ഗ്രൂപ്പിന് ലഭിച്ചപ്പോള്‍ കരുണാകരന്റെ തട്ടകമായിരുന്ന തൃശൂര്‍ ഡി സി സി എ-ഗ്രൂപ്പ് സ്വന്തമാക്കി. തൃശ്ശൂരിലെ മാറ്റം ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചു. ശക്തമായ പ്രതിഷേധവുമായി ഐ ഗ്രൂപ്പ് രംഗത്തു വന്നിട്ടുണ്ട്. എ ഗ്രൂപ്പില്‍ നിന്ന് എം.എം.ഹസനും ഐ ഗ്രൂപ്പില്‍ നിന്ന് ലാലി വിന്‍സന്റ്, നാലാം ഗ്രൂപ്പില്‍ നിന്നു ഭാരതീപുരം ശശി, പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എ.കെ.മണി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി. കരകുളം കൃഷ്ണപിള്ളയാണ് ട്രഷറര്‍.
തൃശൂര്‍ ഡി സി സിയിലെ മാറ്റമാണ് പുനഃസംഘടനയില്‍ വിവാദമായി തുടരുന്നത്. ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ വിഭാഗം നേതാവ് വി.ബല്‍റാമിന്റെ പേരാണ് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍, അന്തിമ പട്ടികയില്‍ പി.സി.ചാക്കോയുടെ കൂടി പിന്തുണയോടെ ഒ.അബ്ദുല്‍ റഹ്മാന്‍കുട്ടി ഇടം പിടിക്കുകയായിരുന്നു. തര്‍ക്കം നിലനിന്നിരുന്ന കണ്ണൂരില്‍ കെ.സുധാകരന്റെ നോമിനിയായ കെ.സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
തിരുവനന്തപുരം: കെ.മോഹന്‍കുമാര്‍, ആലപ്പുഴ: എ.എ.ഷുക്കൂര്‍, എറണാകുളം: വി.ജെ.പൗലോസ്, പാലക്കാട്: സി.വി.ബാലചന്ദ്രന്, വയനാട്: കെ.എല്‍.പൗലോസ്, കാസര്‍കോട്: സി.കെ.ശ്രീധരന് എന്നിവരാണ് ഐ ഗ്രൂപ്പില്‍ നിന്നുള്ള മറ്റു ഡി സി സി പ്രസിഡന്റുമാര്‍. എ ഗ്രൂപ്പില്‍ നിന്ന് കൊല്ലം: പ്രതാപവര്‍മ തമ്പാന്, പത്തനംതിട്ട: പി.മോഹന്‍രാജ്, കോട്ടയം: ടോമി കല്ലാനി, ഇടുക്കി: റോയ്.കെ.പൗലോസ്, മലപ്പുറം : ഇ.മുഹമ്മദ് കുഞ്ഞി, കോഴിക്കോട്: കെ.സി.അബു എന്നിവരും ഡി.സി.സി.പ്രസിഡന്റ് പദവിയിലെത്തി.
തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്, സി ആര് ജയപ്രകാശ്, പത്മജാ വേണുഗോപാല്‍, ബി.ബാബുപ്രസാദ്, പി.എം സുരേഷ്ബാബു, കെ.പി.കുഞ്ഞിക്കണ്ണന്, ടി.പി.ഹസന്, പി. രാമകൃഷ്ണന്, അഡ്വ.ജി ഭുവനേശ്വരന്‍, എന്‍.സുബ്രഹ്മണ്യം, കെ.പി.അനില്‍കുമാര്‍, ടി.സിദ്ദീഖ്, ടി.ശരത്ചന്ദ്രപ്രസാദ്, ലതികാ സുഭാഷ്, സുമാ ബാലകൃഷ്ണന്, വി.എ.നാരായണന്, വത്സല പ്രസന്നകുമാര്‍, എം.പി.ജാക്സണ്, കെ.എം.ഐ മേത്തര്‍, സജീവ് ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ജോയിന്റ് സെക്രട്ടറിമാര്‍: ടി.യു.രാധാകൃഷ്ണന്, വി.വി പ്രകാശ്, അജയ്മോഹന്, ജോണ്സണ് എബ്രഹാം, കെ.പി.അബ്ദുള്‍ മജീദ്, പി.ജെ.പൗലോസ്, എം.എം.നസീര്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എം.വിന്‍സെന്റ്, ജ്യോതികുമാര്‍ ചാമക്കാല, ജയ്സണ്‍ ജോസഫ്, പി.എ.സലീം, വി.രഘുറാം, നാട്ടകം സുരേഷ്, വി.കെ.ശ്രീകണ്ഠന്, അബ്ദുള്‍ മുത്തലിബ്, പഴകുളം മധു, വി.എ.കരീം, എ.ഷാനവാസ്ഖാന്, കെ. നീലകണ്ഠന്, കെ.കെ.എബ്രഹാം, എസ്.ജയന്ത്, മണക്കാട് സുരേഷ്, എം.പ്രേമചന്ദ്രന്, അബ്ദുല്‍ ഗഫൂര്‍ ഹാജി, കെ.പ്രവീണ്‍കുമാര്‍, മറിയാമ്മ ചെറിയാന്, എം.വി.പോള്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ത്രിവിക്രമന്‍ തമ്പി, സി.ചന്ദ്രന്, ഫിലിപ്പ് ജോസഫ്, എന്‍.കെ.സുധീര്‍, എം.ആര് രാമദാസ്, ജി.രതികുമാര്‍, സക്കീര്‍ ഹുസൈന്, ഐ.കെ.രാജു, നെയ്യാറ്റിന്‍കര സനല്‍, ആര്.വത്സലന്‍, കെ.പി.ശ്രീകുമാര്‍, പ്രൊഫ.കെ.കെ.വിജയലക്ഷ്മി, എം.എസ്.വിശ്വനാഥന്.
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് പുനഃസംഘടന നടക്കുന്നത്. പാര്‍ട്ടി പദവികള്‍ ഭൂരിഭാഗവും എ, ഐ ഗ്രൂപ്പുകാര്‍ വീതിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് തൃശ്ശൂരിലെ കോണ്‍ഗ്രസ്-ഐ വിഭാഗക്കാരുടെ പ്രഖ്യാപനം. നിയുക്ത തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: