ഹൈദരാബാദ്/സിന്ധ്: ഖുറാനെ നിന്ദിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ ജനക്കൂട്ടം ഒരാളെ ജീവനോടെ കൊന്നു. വ്യാഴാഴ്ച്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. സിന്ധ് പ്രവിശ്യയിലെ സീതാ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച്ച രാത്രി പള്ളിയില്‍ അഭയം തേടിയെത്തിയ വഴിയാത്രകാരന് അവിടെക്കിടന്നുറങ്ങി. പുലര്‍ച്ചെ ഇയാളുടെ സമീപം ഖുറാന് കത്തിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
കുറച്ച് സമയത്തിനുശേഷം ഇരുനൂറ് പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ഇയാളെ വലിച്ച് പുറത്തെടുത്ത് ജിവനോടെ തീകൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദാദു ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉസ്മാന് ഗാന്ധി പറഞ്ഞു.
1990നുശേഷം മതനിന്ദ കുറ്റത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ 53 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. നിയമം അനുശാസിക്കുന്നില്ലെങ്കിലും പാക്കിസ്ഥാനില്‍ മതനിന്ദ എന്നത് മരണശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇസ്ലാമിനെക്കുറിച്ച് ചര്‍ച്ചചെയ്തതിനും എഴുതുന്നതിനുപോലും ഇവിടെ വലിയ തെറ്റായാണ് കണുന്നത്.
അടുത്തിടെ ഖുറാന് കത്തിച്ചുവെന്ന് ആരോപിച്ച് റിംഷ മാഷിഹ എന്ന പെണ്‍കുട്ടിയെ അപമാനിച്ച സംഭവം അന്താരാഷ്ട്രതലത്തില്‍ തന്നെ വിവാദമായിരുന്നു. ഖുറാന് കീറിയെന്നാരോപിച്ചാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്ക്കൂളിലെ അധ്യാപകന് തന്നെയാണ് ഖുറാന് കീറി കുട്ടിയുടെ ബാഗില്‍ ഇട്ടതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ വെറുതെ വിട്ടിരുന്നു.
ഇത്തരം പരിഷ്കൃത നിയമങ്ങള്‍ മാറ്റുകയും പകരം പുതിയ നിയമങ്ങള്‍ നടപ്പാക്കണമെന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പാക്കിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: