കൊട്ടാരക്കര: താലൂക്ക് ആശുപത്രി വികസനസമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി. യോഗം തുടങ്ങിക്കഴിഞ്ഞ ഉടന്‍ തന്നെ കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്‌ക്കല്‍ സോമന്‍ യോഗം ബഹിഷ്കരിച്ചു.
തുടര്‍ന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ യോഗത്തിലേക്ക് തള്ളിക്കയറിയത്.
ആശുപത്രിയില്‍ അതിക്രമം നടത്തിയ ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും അമിതചാര്‍ജ്ജും ഗുണ്ടാവിളയാട്ടവും നടത്തുന്ന ആംബുലന്‍സ് ലോബിയെ പുറത്താക്കണമെന്നും ആശുപത്രിയില്‍ കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ലഭ്യമാക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ഇരണൂര്‍ രതീഷ്, സജീവ്, ചാലൂക്കോണം അജിത്, മെയിലംകുളം ഹരി, വിഷ്ണു, സജി കൊട്ടാരക്കര, സജീവ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: