കാസര്‍കോട് : പതിനൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ ക്രുരമായ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകനെ 22 വര്‍ഷം കഠിനതടവിനും കാല്‍ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. ബേഡകം, മൂന്നാംകടവില്‍ മദ്രസാ അധ്യാപകനായിരുന്ന മലപ്പുറം മൂര്‍ക്കനാട് കുളത്തൂരിലെ കുഞ്ഞാലണ്റ്റെ മകന് വി ടി അയൂബ് എന്ന അയൂബി സഖാഫി(28)യെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് കെ ഭാസ്കരന് ശിക്ഷിച്ചത്. മൂന്നാം കടവിലെ മദ്രസാ വിദ്യാര്‍ത്ഥിനിയായ പതിനൊന്നുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കാണിച്ച് ബേഡകം പോലീസാണ് പ്രതിക്കെതിരെ കേസ് ചാര്‍ജു ചെയ്തത്. ബലാത്സംഗം ചെയ്ത കുറ്റത്തിനു പത്തുവര്‍ഷം കഠിനതടവും 25,൦൦൦ രൂപ പിഴയും പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് പത്തു വര്‍ഷം കഠിനതടവും ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. പിഴ അടച്ചാല്‍ ഈ തുക പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ൨൦൦൮ ആഗസ്റ്റ് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാം കടവിലെ മദ്രസയില്‍ അധ്യാപകനായ പ്രതി വൈകുന്നേരം അഞ്ചരമണിയോടെ പെണ്‍കുട്ടിയെ ക്ളാസില്‍നിന്നും വിളിച്ചിറക്കി മദ്രസയോട് ചേര്‍ന്നുള്ള താമസസ്ഥലത്തേക്കു കൊണ്ടുപോവുകയും തുടര്‍ന്ന് മുറി അകത്തുനിന്നു കുറ്റയിട്ട് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശയായി വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായതോടെയാണ് സംഭവം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ കുറ്റിക്കോല്‍ ആശുപത്രിയിലും അവിടെനിന്ന് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ കാര്യം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ആദൂറ്‍ സി ഐ ആയിരുന്ന ടി പി രഞ്ജിത്ത്, ബേഡകം എസ് ഐ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. കേസില്‍ മൊത്തം ൨൧ സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ പതിനഞ്ചുപേരെയാണ് വിസ്തരിച്ചത്. ഇതിനുമുമ്പും മദ്രസ അധ്യാപകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് അന്ന് പെണ്‍കുട്ടി വിവരം പുറത്തുപറയാതിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഇന്‍ചാര്‍ജ് വിനോദ് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: