എന്റമ്മോ, കഴിഞ്ഞ ഒരു മാസമായി എന്തായിരുന്നു ബഹളം ഗുജറാത്തില്‍? സോണിയ വരുന്നു, രാഹുല്‍ വരുന്നു, ഇത്തവണ ! നരേന്ദ്ര മോഡി വെള്ളം കുടിച്ചത് തന്നെ എന്നായിരുന്നു മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം വിളിച്ചു കൂവിയത്. മദാമ്മ ഏതാനും റോഡ് ഷോ നടത്തി തിരിച്ചു പോയി.. ഒന്നും നടന്നില്ല.. പിന്നീടാണ് ചെറുക്കന് എത്തിയത്. ആദ്യ സമ്മേളനം തന്നെ ചെറുക്കന് കുളമാക്കി. ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ട് . അത് അവര്‍ക്ക് മാത്രമേ യോജിക്കൂ. ചെറുക്കന് മോഡിയെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ ജനത്തിന് മനസ്സിലായി.
ഇത്തവണയും മദാമ്മയുടെ പാര്‍ട്ടി പച്ച തൊടില്ലെന്ന്! എന്തൊക്കെയാണ് മന്ദബുദ്ധിയായ നാല്പതിരണ്ടുകാരന് പറഞ്ഞുകൂട്ടിയത്? സഹോദരാ, നിങ്ങള്‍ക്ക് എത്ര മണിക്കൂര്‍ വൈദ്യുതി ലഭിക്കുന്നുണ്ട്. ജനം മറുപടി പറഞ്ഞു ’24 മണിക്കൂര്‍’. പ്രാദേശിക നേതാക്കന്മാര് തര്‍ജമ ചെയ്തു കൊടുത്തു ‘പത്തു മണിക്കൂര്‍’.. ചെറുക്കന് വിശദീകരിച്ചു ‘ഞങ്ങള്‍ ജയിച്ചാല്‍ 28 മണിക്കൂര്‍ വൈദ്യുതി തരും .. ജനം അന്തം വിട്ടു.. ചെറുക്കന് പിന്നെയും ‘കത്തിക്കയറി ‘.. മോഡി സ്വപ്നം കാണുന്നു പോലും.. നിങ്ങളും ഞാനും കാണേണ്ട സ്വപ്നങ്ങളാണ് മോഡി കണ്ടു തീര്‍ക്കുന്നത്. ഇത് അനുവദിക്കരുത്. സ്വപ്നം കാണല്‍ ഒരാളുടെ മാത്രം കുത്തകയാണോ? ജനം പകച്ചു പോയി.. ഈ ചെറുക്കന്റെ തന്ത കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ പോയി.. അന്ന് റീഗന് സായിപ്പിനെ കാല് തൊട്ടു നമസ്കരിച്ചതിനു ശേഷം പറഞ്ഞു ‘സായിപ്പേ, എനിക്കും ഒരു സ്വപ്നം ഉണ്ട് കേട്ടോ..’ ചെറുക്കന്റെ ധാരണ വേറെ ആര്‍ക്കും സ്വപ്നം കാണാന്‍ അധികാരം ഇല്ല എന്നാണ്..
ഭാരതത്തിലെ ഏറ്റവും പുരാതന പാര്‍ട്ടി എന്ന വിലാസം ഉള്ള കോണ്‍ഗ്രസ് ഇനിയെങ്കിലും ഗ്രൗണ്ട് റിയാലിട്ടി മനസ്സിലാക്കണം. മമ്മിയും ചെറുക്കനും വിച്ചരിച്ചാല്‍ വോട്ട് കിട്ടില്ല. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ജനിച്ച ദേശമാണ് ഗുജറാത്ത്. ഗുജറാത്തികളെ ആരും കച്ചവടം പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. നല്ലതും ചീത്തയും തിരിച്ചറിയാന്‍ അവര്‍ക്കൊരു വൈഭവം ജന്മനായുണ്ട് . അത് ഇല്ലാതാക്കാന്‍ മദമ്മയും ചെറുക്കനും പോര. ഇനി അതിനായി പ്രിയങ്ക വന്നാലും കാര്യമില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷം വികസനത്തിന്റെ പാതയിലായിരുന്നു ഗുജറാത്ത്.അതിന്റെ പ്രതിഫലനം ആണ് വോട്ട് എണ്ണിയപ്പോള്‍ കണ്ടത്. ഗുജറാത്ത് കലാപം ജനങ്ങള്‍ മറന്നു. അതിനു കാരണം ഉണ്ട്. പ്രതികളെ കോടതി ശിക്ഷിച്ചത് ജനം കണ്ടതാണ്. പിന്നെയും മോഡിയെ ക്രൂശിക്കണം എന്ന് ആക്രോശി ച്ചവരോട് ജനം പ്രതികരിച്ചത് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ്. ഞാന്‍ ഗുജറാത്തില്‍ നിന്നും ഉള്ള പരിചയക്കാരോടും സുഹൃത്തുക്കളോടും അന്വേഷിച്ച് മനസ്സിലാക്കിയത് അവരെല്ലാം സന്തോഷത്തിലാണെന്നാണ് . ബംഗാളില്‍ മമത ജയിച്ചത് ഇനിയും ദഹിക്കാന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ് സഖാക്കളുടെ ധാര്‍മ്മിക രോഷം മനസ്സിലാക്കാം. തങ്ങളുടെ മാത്രം തട്ടകം ആണ് ബംഗാള്‍ എന്ന് സഖാക്കള്‍ കരുതി. സ്വന്തം കാല്ക്കീഴില് നിന്നും മണ്ണ്! ഒലിച്ചു പോയത് പാവങ്ങള്‍ അറിഞ്ഞില്ല. മനസ്സിലായപ്പോള്‍ സമയം വളരെ വൈകി പോയി. ഗുജറാത്തില്‍ ജയിച്ചത് വികസനത്തി ന്റെ മന്ത്രം ആണ് . അര്‍പ്പണ മനോഭാവം , സത്യസന്ധത , സുതാര്യത , സര്‍വോപരി ജനങ്ങളോടുള്ള എളിമ ഇതെല്ലാം ആണ് സാറെ മോഡിയുടെ വിജയ രഹസ്യം. കേരളത്തിലോ, ബംഗാളിലോ ഇത് ആവര്ത്തിക്കവുന്നതെയുള്ളു. പക്ഷെ അതിനു നേരത്തെ പറഞ്ഞ ഗുണഗണങ്ങള്‍ വേണം എന്ന് മാത്രം.സഹിഷ്ണുത നമ്മുടെ സഖാക്ക ള്‍ ക്ക് ഇല്ലാ തെ പോയി . രാവും പകലും മോഡിയെ അധിക്ഷേപിക്കുക എന്നതില്‍ കവിഞ്ഞു ഒരു പരിപാടിയും അവരുടെ അജണ്ട യില്‍ ഇല്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാര്‍ക്സിസ്റ്റ് സുന്ദരിമാരില്‍ ഒരാള്‍ ഗുജറാത്തിനേയും മോഡിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരു ഇംഗ്ലീഷ് പത്രത്തില്‍ ലേഖനം എഴുതിയിരുന്നു. ഗുജറാത്തി ലെ പൊതുജനാരോഗ്യ മേഖല വളരെ ശോചനീയമാണെന്നാണ് ജയതി ഘോഷ് എന്ന സുന്ദരി അവകാശപ്പെട്ടത്.
മാസങ്ങള്‍ക്കുമുമ്പ് പ്രസ്തുത ഫൗണ്ടേഷന് ഭാരതത്തിലെ ഏറ്റവും മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തത് ഗുജറാത്തിനെ ആണ്.
അന്ന് നമ്മുടെ 24ഃ 7 വാര്‍ത്ത! ചാനലുകളും ദേശാഭിമാനിയുടെ ഇംഗ്ലീഷ് ഭാഷാ പത്രവുമായ ‘പീപ്പിള്‍’സ് ഡെയിലി ഓഫ് ചെന്നൈ’ എന്ന പേരില്‍ അറിയപ്പെടുന്ന ദി ഹിന്ദുവും പ്രസ്തുത വാര്‍ത്ത! മുക്കികളഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടു മുന്നില്‍ കോണ്‍ഗ്രസ് ഒരു പുതിയ തന്ത്രം പയറ്റി നോക്കി .’ഓ ! ഗുജറാത്തില്‍ വികസനം നടപ്പാക്കിയത് കോണ്‍ഗ്രസ് ഭരണ കാലത്താണ്.മോഡി വകാശപ്പെടുന്നതുപോലെയൊന്നും അല്ല കാര്യങ്ങള്‍. മോഡി മുഖ്യമന്ത്രി അല്ലായിരുന്നെങ്കിലും ഗുജറാത്ത് വികസിക്കുമായിരുന്നു,’ ഇതായിരുന്നു കോണ്‍ഗ്രസ് ശൈലി . മദാമ്മ പ്രചാരണത്തിന് വന്നപ്പോഴാണ് ഗുജറാത്ത് വികസിച്ചിട്ടില്ല എന്ന തന്ത്രം പയറ്റിയത്. അത് ചീറ്റി യപ്പോള്‍ ചെറുക്കന് വന്നു. സംഗതി എന്തായാലും പണി പാളി. ഇനി, വര്‍ക്കിംഗ് കമ്മറ്റി കൂടി ഒരു പ്രമേയം അംഗീകരിക്കും. തള്ളയും ചെക്കനും പാട് പെട്ടിട്ടാണ് ഗുജറാത്തില്‍ ഇത്രയെങ്കിലും സീറ്റ് നമുക്ക് ലഭിച്ചത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് സംഘടനയുടെ കെട്ടുറപ്പ് പോര. ഹിമാചലില്‍ പാര്‍ട്ടി ജയിച്ചത് ചെറുക്കന് ഒറ്റയാളുടെ പ്രചരണം കൊണ്ടാണ്. ലോക സഭ തെരഞ്ഞെടുപ്പിലും നമ്മളെ നയിക്കേണ്ടത് ചെറുക്കന് തന്നെ.ബി.ജെ പി ജാഗ്രതൈ !’
അവിടെ അങ്ങിനെ. ഇനിയാണ് സാക്ഷാല്‍ കളി നടക്കുക. സഖാക്കള്‍ കോണ്‍ഗ്രസിന് (പാര്‍ട്ടി കോണ്‍ഗ്രസിന് അല്ല!) പിന്തുണ നല്‍കും. സംഗതി ഉറപ്പ്.
കാരണം ഉണ്ട്. ‘നരേന്ദ്ര മോഡി പ്രധാന മന്ത്രി ആകുന്നതു തടയാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മതേതര ജനാധിപത്യ മുന്നണിക്ക് മാത്രമേ കഴിയൂ ‘ എന്നൊരു പ്രമേയം കേന്ദ്ര കമ്മറ്റി അംഗീകരിച്ചാല്‍ പോരെ? വേറെ തമാശകള്‍ കാണാന്‍ പോകുന്നതെ ഉള്ളു.. സംസ്ഥാന കമ്മറ്റി യോഗം ജയിലുകളില്‍ നടത്തേണ്ടി വന്നാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ത് ചെയ്യും ? അതിലും ഭേദമല്ലേ ബേബി സഖാവിനെ കേന്ദ്ര കാബിനെറ്റ് മന്ത്രി കസേരയില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞാല്‍? കാത്തിരുന്നു കാണുക .. ബേബി സഖാവും ആന്റണിയും കേന്ദ്ര മന്ത്രി സഭയില്‍ സംസ്ഥാന പ്രതിനിധികള്‍ ആവുന്ന ദിനം …
കുമാര്‍ ചെല്ലപ്പന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: