ന്യൂദല്‍ഹി: കെ.സച്ചിദാനന്ദനും ആനന്ദിനും ജീത് തയ്യില്‍ എന്നിവരടക്കം 24 പേര്‍ക്ക് കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു. സച്ചിദാനന്ദന്റെ ‘മറന്നുവെച്ച വസ്തുക്കള്‍’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. മഹാശ്വേതാദേവിയുടെ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ് ആനന്ദിന് പുരസ്കാരം ലഭിച്ചത്. മുപ്പത്തിയഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ മികച്ച കൃതിയായി കവി ആര്.ലോപയുടെ ‘പരസ്പരം’ തെരഞ്ഞെടുക്കപ്പെട്ടു. ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് കെ.ശ്രീകുമാറിനും ലഭിച്ചു. ഇത്തവണ അവാര്ഡുനേടിയവരില് പകുതിയും കവികളാണ്. ബുക്കര്‍ പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ജീത് തയ്യിലിന്റെ കവിതാ സമാഹാരമായ ‘ദീസ് എറര്‍സ് ആര് കറക്ട്’ ആണ് അവാര്‍ഡിനായി പരിഗണിച്ചത്. കവിതാവിഭാഗത്തില്‍ 12ഉം ചെറുകഥാ വിഭാഗത്തില്‍ ആറും നോവല്‍ വിഭാഗത്തില്‍ നാലും ജീവചരിത്ര വിഭാഗത്തിലും വിമര്‍ശന വിഭാഗത്തിലും ഓരോ രചനകള്‍ വീതവും അവാര്‍ഡിന് അര്‍ഹമായി. ഒരു ലക്ഷം രൂപയും വെങ്കല ശില്പവുമാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: