വാഷിങ്ങ്ടണ്‍: ലിബിയയിലെ യു.എസ് സ്ഥാനപതി ക്രിസ് സ്റ്റീവന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുഎസ് നയതന്ത്ര വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ രാജിവച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നെരത്തെ അറിയിച്ചിരുന്നു.
യുഎസ് നയതന്ത്ര സുരക്ഷാ ബ്യൂറോ അസിസ്റ്റന്റ് സെക്രട്ടറി എറിക് ബോസ്വെല്ലാണ് രാജി സമര്‍പ്പിച്ചതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ ന്യുളന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോസ്വെല്ലെയെയും പേരു വെളിപ്പെടുത്താത്ത മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിവാക്കുകയും ഔദ്യോഗികമായി അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ മൂവരും രാജി സമര്‍പ്പിക്കുകയായിരുന്നുവെന്ന് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
സെപ്തംബര്‍ 11 കിഴക്കന്‍ ലിബിയയിലെ ബെന്ഗാസിയില് യുഎസ് നയതന്ത്രകാര്യാലയത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സ്ഥാനപതിയും അദ്ദേഹത്തിന് സുരക്ഷ നല്‍കിയിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ട്രിപ്പോളിയില്‍നിന്നു ഹ്രസ്വസന്ദര്‍ശനത്തിന് ബെന്ഗാസിയിലെത്തിയ വേളയിലാണ് യുഎസ് അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ടത്.
മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന സിനിമയിക്കെതിരെ പ്രതിഷേധിച്ച് കഴിഞ്ഞ സെപ്തംബര്‍ 11 ന് കിഴക്കന്‍ ലിബിയയിലെ ബെന്ഗാസി നഗരത്തിലെ യുഎസ് കോണ്‍സുലേറ്റില്‍ നടന്ന ആക്രമണത്തിലാണ് ലിബിയയിലെ യുഎസ് അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ടത് ട്രിപ്പോളിയില്‍നിന്നു ഹ്രസ്വസന്ദര്‍ശനത്തിന് ബെന്ഗാസിയിലെത്തിയതായിരുന്നു അദ്ദേഹം.
39 പേജുള്ള റിപ്പോര്‍ട്ടില്‍ നേതൃനിരയിലുണ്ടായ അഭാവത്തെക്കുറിച്ച് വ്യക്തമായി വിമര്‍ശിച്ചിരുന്നു. സംഭവത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ രാജിവെച്ചതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്ന് റിപ്പബ്ലിക്കന്‍ ലോമേക്കര്‍ ഇലേന റോസ് ലെഹ്തിനെന് പറഞ്ഞു. അതേസമയം, അക്രമണത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന് പാളിച്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
ഇസ്രായേല്‍ വംശജനായ യുഎസ് പൗരന് സാം ബാക്കിള്‍ സംവിധാനം ചെയ്ത ഇന്നസന്‍സ് ഓഫ് മുസ്ലീംസ് എന്ന സിനിമയ്ക്കെതിരെ ഈജിപ്തിലും ലിബിയയിലും മറ്റും വ്യാപകമായ പ്രതിഷേധത്തിനിടെയാണ് ബെന്‍ഗാസിയിലെ യുഎസ് കോണ്‍സുലേറ്റില്‍ ആക്രമണമുണ്ടായത്. കയ്റോയില്‍ യുഎസ് എംബസി ആക്രമിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: