ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും ഭീകരാക്രമണ ഭീഷണി. ദല്‍ഹി പോലീസാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. പരിശീലനം ലഭിച്ച ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ലഷ്കറെ തൊയ്ബ, ജെയ്ഷെ ഇ മുഹമ്മദ്, കാശ്മീര്‍ ആസ്ഥാനമായ വിവിധ ഭീകരസംഘടനകള്‍ എന്നിവയുടെ സംഘാഗംങ്ങള്‍ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം ലഭിച്ചതായി ദല്‍ഹി നോര്‍ത്ത് ഡിസിപി സിന്ധു പിള്ള പറഞ്ഞു. മാര്‍ക്കറ്റ് അടക്കമുള്ള ജനസാധ്രതയേറിയ കേന്ദ്രങ്ങളും വിഐപികളുമാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് അറിയിച്ചു.
ന്യൂഇയര്‍, റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും സിന്ധു പിള്ള പറഞ്ഞു. ചാന്ദ്നി ചൗക്ക്, സദര്‍ ബസാര്‍ തുടങ്ങിയ കച്ചവട കേന്ദ്രങ്ങളും റെഡ് ഫോര്‍ട്ടും ഭീകരര്‍ ലക്ഷ്യമാക്കാന്‍ ഇടയുണ്ട്. ഭീകരുരുടെ സ്ലീപ്പര്‍ സെല്ലുകളുടെ സാന്നിധ്യം ഭീതി വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ലീപ്പര്‍ സെല്ലുകള്‍ എന്ന പേരില്‍ വിവിധ യൂണിറ്റുകളാണ് ദല്‍ഹിയിലുള്ളത്. 2008ല്‍ ദല്‍ഹിയില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ സ്ലീപ്പര്‍ സെല്ലുകളാണ് നടത്തിയെന്നാണ് പോലീസ് നിഗമനം. ദല്‍ഹിയിലെ ജനത്തിരക്കേറിയ നഗരങ്ങളില്‍ ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിനുശേഷം ദല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. കസബിനെ തൂക്കിലേറ്റിയതിന് പ്രതികാരം വീട്ടുമെന്നും ആക്രമണം നടത്തുമെന്നും പാക്ക് താലിബാന് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: