പാനൂറ്: സ്വാമി വിവേകാനന്ദന് വിവേകത്തിണ്റ്റെയും രാഷ്ട്രഭക്തിയുടെയും മൂര്‍ത്തീഭാവമാണെന്ന് കൃഷിമന്ത്രി കെ.പി.മോഹനന് പറഞ്ഞു. വിവേകാനന്ദണ്റ്റെ ൧൫൦-ാം ജയന്തി ആഘോഷത്തിണ്റ്റെ ഭാഗമായി വടക്കെ പൊയിലൂറ്‍ ഈസ്റ്റ് എല്‍പി സ്കൂളില്‍ തൃപ്പങ്ങോട്ടൂറ്‍ പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുഴുവന്‍ വെളിച്ചം നല്കിയ വിവേകികളില്‍ ഒന്നാം നിരയില്‍ സ്ഥാനം പിടിച്ച വ്യക്തിത്വമായിരുന്നു വിവേകാനന്ദണ്റ്റേത്. സ്വാമി വിവേകാനന്ദണ്റ്റെ സ്മരണകള്‍ നിലനിര്‍ത്താനും മറ്റുമായി നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ക്ക് സര്‍വ്വപിന്തുണയും നല്‍കുന്നതായും മന്ത്രി പറഞ്ഞു. തൃപ്പങ്ങോട്ടൂറ്‍ ഗ്രാമപഞ്ചായത്ത് അംഗം ടി.പി.കരുണാകരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിവേകാനന്ദണ്റ്റെ നൂറാം ജയന്തി വര്‍ഷത്തില്‍ അദ്ദേഹത്തിണ്റ്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ നിലനിര്‍ത്താനുതകുന്ന തരത്തില്‍ ഒരു സ്മാരക നിര്‍മ്മാണത്തിനായി സാമ്പത്തിക സഹായത്തിനായി ഭാരതത്തിലെ സംസ്ഥാന സര്‍ക്കാരുകള്‍ സഹായം നല്കിയ അവസരത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുള്ള കേരളവും ബംഗാളും സഹായം നല്‍കാതെ ഒഴിഞ്ഞുമാറിയിരുന്നു. അതേ സംസ്ഥാനത്തെ മന്ത്രി തന്നെ ൧൫൦-ാം ജയന്തി ദിനാഘോഷത്തിണ്റ്റെ പ്രാരംഭം കുറിക്കാന്‍ എത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അഡ്വ. കെ.ജയപ്രകാശ് പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.പ്രമോദ്, ഡോ. പ്രദീപ്കുമാര്‍, എ.സജീവന്, വി.പി.സുരേന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മനോജ് പൊയിലൂറ്‍ സ്വാഗതവും സുഷാന്ത് നരിക്കോട്ടുമല നന്ദിയും പറഞ്ഞു. മന്ത്രി കെ.പി.മോഹനന് രക്ഷാധികാരിയായി ൨൦൦ അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: