കൊച്ചി: ഈ സാമ്പത്തീക വര്‍ഷത്തിലെ വികസന പദ്ധതികളുടെ ഓണ്‍ ലൈന്‍ അപേക്ഷകളില്‍ എഴുപത്തിനാല് ശതമാനം പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ വികസന സമിതി യോഗം അംഗീകാരം നല്കി. മൊത്തം 16587 അപേക്ഷകളില്‍ 12358 എണ്ണത്തിനാണ് അംഗീകാരം നല്‍കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്കാന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് കാലതാമസം വരാതിരിക്കാന്‍ നേരത്തെ തന്നെ അംഗീകാര നടപടികള്‍ സ്വീകരിക്കും. മുനിസിപ്പാലിറ്റികളുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാന്‍ നാളെ വരെ സമയം നല്‍കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കാര്പ്പറേഷനുകള്ക്ക് ഈ മാസം 20 വരെയും അപേക്ഷകള്‍ സമര്‍പ്പിക്കാം.
തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷ പത്തു ദിവസത്തിനു മുന്‍പ് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം. കൊച്ചി കോര്‍പ്പറേഷന്റെയും മൂവാറ്റുപുഴ, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കളമശ്ശേരി, എന്നീ നഗരസഭകളുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിക്കും ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി.
കാക്കനാട് ജില്ല ആസൂത്രണ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത്്് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര് ഗിരിജ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.ആര്.പ്രേംകുമാര്‍, പി.എ. ഷാജഹാന് ജെസി സാജൂ, ധനുജ ദേവരാജന്‍, സുജ റോയ്്് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: