വാഷിങ്ടണ്‍: ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച തീരുമാനമെടുക്കാന്‍ വാള്‍മാര്‍ട്ട് സാമ്പത്തിക സഹായം നല്‍കിയതായ ആരോപണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ആഗോളതലത്തില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ലോബിയിംഗിനായി പണം ചെലവാക്കിയെന്ന് വാള്‍മാര്‍ട്ട് യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സംഭവം പാര്‍ലമെന്റില്‍ വിവാദമായത്. പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാല്‍ യുഎസ് കോണ്‍ഗ്രസിന് മുന്നിലെ കമ്പനിയുടെ വെളിപ്പെടുത്തല്‍ നിയമപ്രകാരമാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായോ രാഷ്ട്രീയക്കാരുമായോ ഇതിന് ബന്ധമില്ലെന്നും വാള്‍മാര്‍ട്ട് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: