കൊച്ചി: വിദ്യാലയങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചിട്ടുള്ള പുകയില വിരുദ്ധ സേന 50 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് അറിയിച്ചു. വിദ്യാലയങ്ങളില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, സ്കൂളുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇല്ലാതാക്കുക, സഹപാഠികള്‍ക്ക് പുകയിലയുടെ ദൂഷ്യങ്ങള്‍, പുകയില നിയന്ത്രണ നിയമങ്ങള്‍ എന്നിവയില്‍ അറിവു നല്‍കുക, മാതാപിതാക്കളുടെ പുകയില ഉപയോഗത്തിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പുകയില വിരുദ്ധ വിദ്യാര്‍ത്ഥി സേനയുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.
വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി ആവിഷ്ക്കരിക്കുന്നത്. ഒരു വിദ്യാലയത്തില്‍ 10 മുതല്‍ 12 വിദ്യര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ആരംഭത്തില്‍ സേന രൂപീകരിക്കുന്നത്. എറണാകുളം ജില്ല പുകയില വിരുദ്ധ ജില്ലയായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് രാജ്യത്തിനു തന്നെ മാതൃകയാകുന്ന വിദ്യര്‍ത്ഥി സേനയുടെ രൂപീകരണവുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുന്നത്.
ജില്ലാ കളക്ടര്‍ രക്ഷാധികാരിയായ സേനയുടെ കോ-ഓര്‍ഡിനേറ്റര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി. രാമചന്ദ്രനാണ്. എഡ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ എന്നിവര്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍മാരായ സേനയുടെ ആദ്യ ബാച്ചിന്റെ പരിശീലനം ഈ മാസം അവസാനം നടക്കും. ഈ പദ്ധതിയുടെ ഭാഗമായ അധ്യാപക പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് നിര്‍വഹിച്ചു. എഡിഎം ബി. രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ല നോഡല്‍ ഓഫീസര്‍ ഡോ. ഡാലിയ, പുകയില രഹിത എറണാകുളം പ്രോഗ്രാം ഓഫീസര്‍ ഷിബ ജോണ്സണ്, കേരള വോളന്ററി ഹെല്‍ത്ത് സര്‍വിസ് എക്സിക്യുട്ടീവ് ഓഫീസര്‍ സാജു ഇട്ടി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: