കണ്ണൂറ്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവരെ എക്സ് സെന്‍ട്രല്‍ ആര്‍ംഡ് പോലീസ് ഫോഴ്സ് പേഴ്സണല്‍ ആയി അംഗീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായി ഓള് ഇന്ത്യ സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്സസ് എക്സ് സര്‍വ്വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി അവഗണന തുടരുകയായിരുന്നു. സിസിഎസ് റൂള്‍ പ്രകാരം സാധാരണ സിവിലിയന്‍ ജീവനക്കാര്‍ക്ക് തുല്യമായ ശമ്പളവും പെന്‍ഷനും മാത്രമാണ് ഈ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ വിവേചനം അവസാനിപ്പിച്ച് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷന് വര്‍ഷങ്ങളായി പോരാട്ടങ്ങള്‍ നടത്തിവരികയാണ്. പ്രതിരോധ സേനക്ക് തുല്യമായ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും അര്‍ദ്ധ സൈനികര്‍ക്കും നല്‍കുക, വണ്‍ റാങ്ക് വണ്‍ പെന്ഷന് രീതി അര്‍ദ്ധ സൈനിക വിഭാഗത്തിലും നടപ്പിലാക്കുക, അര്‍ദ്ധ സൈനിക വിമുക്തഭടന്മാരെ എക്സ് ആര്‍ംഡ് ഫോഴ്സ് പേഴ്സണല്‍ ആയി അംഗീകരിക്കുക, സിഎസ്ഡി കാണ്റ്റീന് തുല്യമായ കാണ്റ്റീന് സൗകര്യം അര്‍ദ്ധ സൈനിക വിഭാഗത്തിനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അസോസിയേഷന് ദീര്‍ഘകാലമായി ഉന്നയിച്ചുവരികയാണ്. ഇതുവരെ സംഘടനയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത കണ്ണൂറ്, കാസര്‍കോട് ജില്ലകളിലുള്ള മുഴുവന്‍ അര്‍ദ്ധ സൈനിക വിമുക്തഭടന്മാരും കണ്ണൂറ് പുതിയതെരുവിലുള്ള എഐസിപിഎഫ് എക്സ് സര്‍വ്വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് ഓഫീസില്‍ ൧൮ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: