തളിപ്പറമ്പ്: ക്ഷേത്ര ഭരണത്തില്‍ ഇടപെടണമെന്ന് പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭജനസംഘടിപ്പിച്ചതിന് പ്രാദേശിക നേതാവിനെ പുറത്താക്കുകയും ജനകീയ ഇടപെടല്‍ മതിയെന്നു പറഞ്ഞിട്ട് അണികള്‍ യഥാര്‍ത്ഥ ഭക്തരാവുകയും പാര്‍ട്ടിയില്‍ നിന്നും അകലുകയും ചെയ്യുന്നുവെന്ന് സംസ്ഥാന നേതാവ് പരസ്യമായി പറയുകയും ചെയ്യുമ്പോഴും ക്ഷേത്രോത്സവങ്ങള്‍ മാര്‍ക്സിസ്റ്റ് മേളയാക്കി മാറ്റുന്നു. സഖാവായ മറ്റ് മതസ്ഥര്‍ക്ക് അവരുടെ മതത്തിണ്റ്റെ ചട്ടക്കൂട്ടില്‍ നിന്നു പ്രവര്‍ത്തിക്കാം എന്നാല്‍ ഹിന്ദുവാണെങ്കില്‍ പറ്റില്ല. ക്ഷേത്ര കമ്മിറ്റിയില്‍ കയറിക്കൂടിയാലും ക്ഷേത്രത്തില്‍ വന്നാല്‍പ്പോലും തൊഴാന്‍ പാടില്ല. ഈ കാര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ഒരു ക്ഷേത്രത്തിണ്റ്റെ പുന:പ്രതിഷ്ഠയോടനുബന്ധിച്ചു നടക്കുന്ന പരിപാടികളെല്ലാം മാര്‍ക്സിസ്റ്റ് മയമാകുന്നത്. തളിപ്പറമ്പ് താലൂക്കിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പുനപ്രത്ഷ്ഠയോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക പ്രഭാഷണം നടത്തുന്നത് കെ.എസ്.ടി.എ നേതാവും പു.ക.സ തളിപ്പറമ്പ് മേഖലാ സെക്രട്ടറിയുമായ എസ്.പി.രമേശന് മാസ്റ്ററാണ്. ആശംസകള്‍ നേരാന്‍ രണ്ടുപേരുണ്ടെങ്കിലും ഒരാള്‍ സി.പി.എം നേതാവും മുന്‍പഞ്ചായത്ത് പ്രസിഡണ്റ്റും സഹകരണ ബാങ്ക് സെക്രട്ടറിയുമായ വി.മുത്തുക്കൃഷ്ണന്. രണ്ടാമന് സി.പി.എം പ്രവര്‍ത്തകനായ പരിയാരം പഞ്ചായത്ത് കുറ്റ്യേരി വാര്‍ഡ് മെമ്പര്‍ എം.വി.രാമകൃഷ്ണന്. അദ്ധ്യക്ഷനും സ്വഗതഭാഷകനും നന്ദി പറയുന്നയാളും സഖാക്കള്‍ തന്നെ. രാത്രി നടക്കുന്ന വില്‍ കലാമേളയ്ക്കുമുണ്ട് മാര്‍ക്സിസ്റ്റ് ഗന്ധം. പരിപാടി അവതരിപ്പിക്കുന്നത്. മാര്‍ക്സിസ്റ്റ് സംവിധാനമായ യുവധാര കാലാവേദി. കലാമേളയുടെ പേര് പോര്‍ക്കളം. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുറ്റ്യേരി ഭാഗത്ത് മറ്റ് പാര്‍ട്ടിയില്‍പ്പെട്ട ഭക്തജനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. ഈ പ്രദേശത്തെ പരിപാടികള്‍ സഖാക്കളുടേതായിരിക്കണം എന്ന പാര്‍ട്ടി തീരുമാനമാണ് ഇതിന് പിന്നിലെന്നറിയുന്നു. ഭാഗ്യത്തിന് പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് അവര്‍ സ്വന്തം പാര്‍ട്ടി സഖാവിനെ തേടിപ്പോയില്ല. പാരമ്പര്യ തന്ത്രിയും തന്ത്രി സമാജം സംസ്ഥാന നേതാവുമായ വ്യക്തി തന്നെയാണ് താന്ത്രിക കര്‍മ്മങ്ങള്‍ നടത്തുന്നത്. ക്ഷേത്ര ആരാധനാ പരമായ ചടങ്ങുകള്‍ക്കും മാറ്റമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: