മുണ്ടക്കയം : ശബരിമല തീര്‍ത്ഥാടകരുടെ വാഹനം 250 അടി താഴ്ചയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. കൊല്ലം-തേനി ദേശീയ പാതയില്‍ കൊടികുത്തി ചാമപ്പാറ വളവില്‍ വെള്ളിയാഴ്ച വൈകിട്ട് 3.45നായിരുന്നു അപകടം നടന്നത്. കൊടുംവളവിലെ മദ്ധ്യഭാഗത്തുള്ള വലിയ കുഴിയില്‍പ്പെടാതിരിക്കാന്‍ ഡ്രൈവര്‍ വാഹനം വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട മിനിബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് ചെന്നൈ മാമ്പലം വെസ്റ്റ് സ്വദേശികളായ രാജശേഖര്‍(27), ജയപ്രകാശ്(37), ഗോവിന്ദരാജ്(36), യുവരാജ്(18), ഏഴുമലൈ(25), മണികണ്ഠന്(35), രാജന്(27), വെങ്കിടേശന്(44), ഗണേശ്(32), നവിന്‍കുമാര്‍(25), ശ്രീനിവാസന്(30), സഹോദരന് മോഹന്‍രാജ്(32) എന്നിവരെ 35-ാം മൈലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ചെന്നൈയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരമറിഞ്ഞെത്തിയ പെരുവന്താനത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും പെരുവന്താനം പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: